ഇയോണ്‍ എല്‍ പി ജി ലോഞ്ച് ചെയ്തു

മാരുതി ആല്‍ട്ടോയുമായുള്ള മത്സരത്തില്‍ ഒരു അങ്കച്ചുവട് മുമ്പിലെത്താന്‍ ഈ നടപടിയിലൂടെ ഇയോണിന് സാധിച്ചു എന്നത് നിര്‍ണായകമാണ്. പെട്രോള്‍ വില മുകളിലേക്ക് മാത്രം സഞ്ചരിക്കുന്ന ഈ കാലത്ത് എല്‍ പി ജി പതിപ്പ് പ്രധാനമാണ്. ഡീസല്‍ ഇന്ധനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ ഈയിടെ എടുത്ത ചില തീരുമാനങ്ങള്‍ ഡീസല്‍ കാറുകള്‍ ഇന്നനുഭവിച്ചു വരുന്ന ഗുണഗണങ്ങള്‍ അവസാനിപ്പിക്കുന്നതാണ്. ഇവിടെ എല്‍ പി ജി ഇന്ധനത്തിലോടുന്ന വാഹനങ്ങള്‍ക്ക് പ്രാധാന്യമേറുന്നു.
ആള്‍ട്ടോയ്ക്ക് സി എന്‍ ജി പതിപ്പ് മാത്രമാണ് ഇന്ന് വിപണിയില്‍ ഇറങ്ങുന്നത്. സി എന്‍ ജി എന്ന ഇന്ധനം ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശത്തിനും കേട്ടുകേള്‍വി മാത്രമുള്ള ഒന്നാണ്. ഇത് വോള്യം വിപണിയെ ഒരു പരിധിക്കപ്പുറം ലക്ഷ്യം വെക്കുന്നില്ല എന്നാണ് പറയേണ്ടത്.
ഇയോണ്‍ എല്‍ പി ജി പതിപ്പ് ബ്ലൂ ഡ്രൈവ് എന്ന ഓമനപ്പേരിലാണ് വിപണിയിലെത്തുന്നത്. പെട്രോള്‍ പതിപ്പിനെക്കാളും 27,000 രൂപയോളം വിലക്കൂടുല്‍ എല്‍ പി ജി പതിപ്പുനുണ്ടാകും.
ഹ്യൂണ്ടായ് ഇയോണ്‍ ഡി-ലൈറ്റ് - 2.69 ലക്ഷം
ഹ്യൂണ്ടായ് ഇയോണ്‍ ഡി-ലൈറ്റ് (ഒ) 2.92 ലക്ഷം
ഹ്യൂണ്ടായ് ഇയോണ്‍ ഡി-ലൈറ്റ് + (പ്ലസ്) 2.98 ലക്ഷം
ഹ്യൂണ്ടായ് ഇയോണ്‍ ഡി-ലൈറ്റ് + (പ്ലസ്) എല്‍പിജി 3.25 ലക്ഷം
ഹ്യൂണ്ടായ് ഇയോണ്‍ ഇറ - 3.11 ലക്ഷം
ഹ്യൂണ്ടായ് ഇയോണ്‍ ഇറ + (പ്ലസ്) - 3.12 ലക്ഷം
ഹ്യൂണ്ടായ് ഇയോണ്‍ ഇറ + (പ്ലസ്) എല്‍പിജി - 3.39 ലക്ഷം
ഹ്യൂണ്ടായ് ഇയോണ്‍ മാഗ്ന - 3.37 ലക്ഷം
ഹ്യൂണ്ടായ് ഇയോണ്‍ മാഗ്ന + (പ്ലസ്) 3.42 ലക്ഷം
ഹ്യൂണ്ടായ് ഇയോണ്‍ മാഗ്ന+ (പ്ലസ്) എല്‍പിജി - 3.69 ലക്ഷം
ഹ്യൂണ്ടായ് ഇയോണ്‍ മാഗ്ന (ഒ) - 3.47 ലക്ഷം
ഹ്യൂണ്ടായ് സ്പോര്‍ട്സ് - 3.71 ലക്ഷം


Click it and Unblock the Notifications








