സ്വിഫ്റ്റ് ഡിസൈര്‍ 399 ഫെബ്രുവരിയില്‍

ഈ പ്രശ്നങ്ങളെ മുന്നില്‍ക്കണ്ടാണ് സ്വിഫ്റ്റിന്‍റെ പുതിയ മോഡല്‍ എന്ന ആശയത്തിന് മാരുതി സുസുക്കി രൂപം നല്‍കിയത്. സ്വിഫ്റ്റ് ഡിസൈറിന് ഇപ്പോളുള്ള നീളം അനാവശ്യമാണെന്നതായിരുന്നു കണ്ടെത്തല്‍. നീളം നാല് മീറ്ററില്‍ താഴെയായി കാണുകയാണെങ്കില്‍ വിലയില്‍ ഗണ്യമായ കുറവ് സംഭവിക്കും. ഇത് പുതിയൊരു സാമ്പത്തിക വിഭാഗത്തിന്‍റെ പ്രിയപ്പെട്ട താരമാകാന്‍ സ്വിഫ്റ്റ് ഡിസൈറിനെ സഹായിക്കും.
ഫെബ്രുവരി മധ്യത്തിലാണ് പുതിയ സ്വിഫ്റ്റ് ഡിസൈര്‍ അവതാരത്തീയതി നിശ്ചയിച്ചിട്ടുള്ളത്. കൃത്യമായ തീയതി ഇപ്പോളും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പുതിയ നിരവധി സവിശേഷതകളുമായാണ് ഡിസൈര്‍ വരുന്നത്. സാങ്കേതികമായ മാറ്റങ്ങള്‍ക്കു പുറമെ ഇന്‍റീരിയര്‍ എക്സ്റ്റീരിയര്‍ സ്റ്റൈലിലും കാര്യമായ മാറ്റങ്ങളുണ്ട്.


Click it and Unblock the Notifications








