ഇന്ത്യന്‍ സൂപ്പര്‍കാര്‍ ഷോറും ചെന്നൈയില്‍

DC Avanthi
ആദ്യ ഇന്ത്യന്‍ സുപ്പര്‍കാര്‍ നിര്‍മാതാവായ ഡിസി ഡിസൈനിന്‍റെ ഷോറൂം ചെന്നൈയില്‍ വരുന്നു. ഫെബ്രുവരി 6നാണ് പുതിയ ഷോറൂം ഔദ്യോഗികമായി ഉദ്ഘാടനം നടക്കുക. നിലവില്‍ ഒരു കാര്‍ മാത്രമാണ് വിപണിസജ്ജമായി ഡിസി ഡിസൈനിനുള്ളത്. അവാന്തി എന്നു പേരുള്ള ഈ കാര്‍ ഈ വര്‍ഷത്തെ ദില്ലി എക്സ്പോയിലാണ് ലോഞ്ച് ചെയ്തത്.

ചെന്നൈയില്‍ ഷോറൂം എന്ന വാര്‍ത്ത പുറത്തു വന്നയുടനെ മികച്ച പ്രതികരണമാണ് ഡിസിക്ക് ലഭിച്ചിട്ടുള്ളത്. അവാന്തി വാങ്ങുവാനായി എട്ട് ഉപഭോക്താക്കള്‍ ഇതിനകം തന്നെ വന്നുചേര്‍ന്നതായി കമ്പനി അറിയിച്ചു. ഇന്ത്യന്‍ കാര്‍ വിപണിയുടെ മാറിവരുന്ന മുഖച്ഛായയ്ക്ക് ഈ പ്രതികരണങ്ങള്‍ മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.

എന്‍ജിന്‍ ശേഷിയില്‍ മാത്രമാണ് ഡിസി അവാന്തി സൂപ്പര്‍കാര്‍ ഭീമന്മാരായ ലംബോര്‍ഗിനിയോടും ഫെരാരിയോടും കുറഞ്ഞുനില്‍ക്കുന്നതെന്ന് ഡിസി ഡിസൈന്‍ പറയുമ്പോള്‍ നെറ്റി ചുളിക്കേണ്ടതില്ല. മറ്റെല്ലാ സവിശേഷതകളും നല്‍കാന്‍ ദീര്‍ഘകാലത്തെ ‍ഡിസൈന്‍ അനുഭവപരിചയമുള്ള, പോര്‍ഷെ അടക്കമുള്ള കമ്പനികള്‍ക്കുവേണ്ടി ഡിസൈന്‍ നിര്‍വഹിച്ചിട്ടുള്ള, ഡിസൈന്‍ രംഗത്ത് അന്തര്‍ദ്ദേശീയ പ്രസിദ്ധിയുള്ള ഡിസി ഡിസൈനിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ റോഡുകളില്‍ ഫെരാരിക്കും ലംബോര്‍ഗിനിക്കും ലഭിക്കുന്ന എന്‍ജിന്‍ ശേഷി കൊണ്ട് ഒന്നും ചെയ്യാനില്ല എന്നതാണ് സത്യം. കാര്‍ വിപണി വളരുകയാണെങ്കിലും റോ‍ഡുകള്‍ ആ അളവില്‍ വളരുന്നില്ല. ഇന്ത്യന്‍ റോഡുകളില്‍ സുഖകരമായി ഓടിക്കാവുന്ന ഏകവാഹനം ഓട്ടോറിക്ഷയാണ്. ഇക്കാരണത്താല്‍ അവാന്തിയുടെ സാധ്യതയും പ്രസക്തിയും വലുതാണ്.

More from DriveSpark

Article Published On: Thursday, January 19, 2012, 16:35 [IST]
English summary
DC Design, the eminent car designer comes to Chennai with their first Indian made super car, Avanthi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X