ഫിയറ്റിന്‍റെ ക്രിസ്‍ലറും ജീപ്പും ഇന്ത്യയിലേക്ക്

ഇന്ത്യന്‍ വിപണിയില്‍ കാര്‍ വില്‍പനയെക്കാള്‍ എന്‍ജിന്‍ വില്‍പനയിലാണ് ഫിയറ്റ് ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ഈ നിലയില്‍ നിന്ന് ഒരു മാറ്റം ഫിയറ്റ് ആഗ്രഹിക്കുന്നുണ്ട്. രാജ്യമെമ്പാടും ഫിയര്റ് കഫെ എന്ന പേരില്‍ എക്സ്ക്ലൂസീവ് ഷോറൂം തുറക്കാനുള്ള പദ്ധതിയാമായി ഫിയറ്റ് ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഈ ആവശ്യത്തിനാണ്.
ഇന്ത്യന്‍ ആഡംബര എസ് യു വി വിപണിയില്‍ ജീപ്പ് വന്നിറങ്ങുതോടെ ഫിയറ്റിന്‍റെ രണ്ടാം ദൗത്യം തുടങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ക്രിസ്‍ലറും ലക്ഷ്വറി കാറുകളുടെ ബ്രാന്‍ഡാണ്. ക്രിസ്‍ലര്‍ കാറുകളുടെ അസംബ്ലിംഗ് ഇന്ത്യയില്‍ വെച്ച് നടത്താനാണ് ഫിയറ്റിന് പദ്ധതി. ഇന്ത്യയില്‍ ജര്‍മന്‍, ജപ്പാന്‍ ആഡംബര ബ്രാന്‍ഡുകള്‍ വിപണി കൈയടക്കി വെച്ചിരിക്കുകയാണ്. ഇതിനിടയില്‍ ക്രിസ്‍ലര്‍ സൃഷ്ടിക്കാന്‍ പോകുന്ന രാസമാറ്റങ്ങള്‍ എന്തൊക്കെയാവും? കാത്തിരിക്കുക!


Click it and Unblock the Notifications








