തഞ്ചാവൂരില്‍ നിന്ന് വെള്ളത്തിലോടുന്ന കാര്‍

രണ്ടു വാഹനങ്ങളും വളരെയധികം ചെലവ് കുറഞ്ഞവയും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ളവയുമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രിസ്റ്റ് യൂണിവേഴ്സിറ്റിയിലെ അവസാനവര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് ഈ വാഹനങ്ങള്‍ നിര്‍മിച്ചത്. ഉഭയജീവിയായ കാര്‍ ഇലക്ട്രിക് വാഹനമാണ്. സൂര്യതാപത്തില്‍ നിന്നാണ് ഈ വാഹനത്തിന്‍റെ ബാറ്ററി ഊര്‍ജ്ജം സ്വീകരിക്കുന്നത്. നാഗപട്ടിനത്തുള്ള ഒരു സ്വകാര്യ എന്‍ജിനീയറിംഗ് സര്‍വീസ് കമ്പനിയുമായി ചേര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്വപ്നവാഹനത്തെ യാഥാര്‍ത്ഥ്യമാക്കിയത്.
സ്റ്റീല്‍, അലൂമിനിയം, പ്ലാസ്റ്റിക്കുകള്‍ എന്നിവ ഉപയോഗിച്ചാണ് കാറിന്‍റെ നിര്‍മാണം. പരമാവധി ചെലവ് 35,000 രൂപമാത്രം. വെള്ളത്തില്‍ 15 കിമി വേഗതയില്‍ സഞ്ചരിക്കാവുന്ന കാറിന് കരയില്‍ 35 കിമി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും.
പെട്രോള്‍/എല്‍പിജി ഇന്ധനങ്ങള്‍ ഉപയോഗിക്കാവുന്ന കാറാണ് മറ്റൊന്ന്. 110 സ്സി എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പരമാവധി വേഗത 50 കിമി. ഇന്ധനക്ഷമത പെട്രോളിന് 65 കിമിയും എല്‍ പി ജിയില്‍ 110 കിമിയും!


Click it and Unblock the Notifications








