കൈനറ്റിക്കില്‍ നിന്ന് രണ്ട് ഗിയര്‍ബോക്സുകള്‍

Ape Mini
ഓട്ടോ കോംപണന്‍റ് നിര്‍മാതാക്കളായ കൈനറ്റിക് എന്‍ജിനീയറിംഗ് പുതിയ രണ്ട് ഗിയര്‍ബോക്സുകള്‍ പുറത്തിറക്കുന്നു. കഴിഞ്ഞ 18 മാസങ്ങള്‍ നീണ്ട ഗവേഷണ പരിശ്രമങ്ങളുടെ ഫലമായി നിര്‍മിച്ചതാണ് പുതിയ ഉല്‍പന്നങ്ങള്‍. ഇവ ഉടന്‍ തന്നെ കൈനറ്റിക് വിപണിയിലെത്തിക്കും.

പിയാജിയോ ആപെ ഫോര്‍ വീലറിനുള്ളതാണ് രണ്ട് ഉല്‍പന്നങ്ങളില്‍ ഒന്ന്. മറ്റൊന്ന് മഹീന്ദ്ര നേവിസ്റ്റാര്‍ ട്രക്കുകള്‍ക്കുള്ള ഗിയര്‍ബോക്സുകളാണ്. മഹീന്ദ്ര നേവിസ്റ്റാര്‍ അടുത്ത രണ്ടുമൂന്നു മാസത്തിനകം വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

ഇന്ത്യന്‍ വിപണിയില്‍ വലിയ പ്രതീക്ഷകളാണ് തങ്ങള്‍ക്കുള്ളതെന്ന് കൈനറ്റിക് എന്‍ജിനീയറിംഗ് വൈസ് ചെയര്‍പേഴ്സണ്‍ സുലജ്ജ ഫിറോഡിയ മൊട്‍വാനി പറയുന്നു. കൂടുതല്‍ മികച്ച വളര്‍ച്ച പ്രകടിപ്പിക്കുന്ന ഇരുചക്ര - മുച്ചക്ര വിപണികളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഫോര്‍വീലര്‍ വിഭാഗത്തിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ടാറ്റ നാനോയുടെ ഡീസല്‍ എന്‍ജിന്‍ നിര്‍മിക്കാന്‍ ഏല്‍പിച്ചിട്ടുള്ളത് കൈനറ്റിക്കിനെയാണ്. പവര്‍ട്രെയ്‍ന്‍, ഗിയര്‍ബോക്സ് നിര്‍മാണ രംഗത്തേക്ക് കൂടുതല്‍ മികച്ച സാങ്കേതികതകള്‍ കൊണ്ടുവരാന്‍ കൈനറ്റിക്കിന് താല്‍പര്യമുണ്ടെന്ന് മൊട്‍വാനി പറഞ്ഞു. വരും മാസങ്ങലില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

ടാറ്റ നാനോ ഘടകഭാഗങ്ങള്‍ക്കു വേണ്ടി പ്രത്യേകമായി ഒരു പ്ലാന്‍റ് 60 കോടി ചെലവില്‍ അഹ്മദാനഗറില്‍ സ്ഥാപിക്കുമെന്നും മൊടി‍വാനി പറഞ്ഞു.

More from DriveSpark

Article Published On: Wednesday, January 25, 2012, 12:44 [IST]
English summary
Auto component manufacturer Kinetic Engineering will launch two gearboxes in Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X