എ-സ്റ്റാറിന് പുതിയ പതിപ്പ്

വിലയില്‍ കാര്യമായ മാറ്റമൊന്നും പുതിയ പതിപ്പിന് വന്നിട്ടില്ല. ഏതാണ്ട് 1000 രൂപയുടെ മാറ്റം മാത്രമേ വരൂ. ഉപഭോക്തൃ പ്രതികരണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മാറ്റങ്ങളാണ് കാറില്‍ വരുത്തിയിട്ടുള്ളത്. ഒരു പുതിയ ഹൈ എന്‍ഡ് പതിപ്പും കൂടെ ഇറക്കിയിട്ടുണ്ട്. ഇസഡ് എക്സ് ഐ എന്ന് പേര്.
വിപണിയില്‍ ഏതാണ്ട് നാല് ലക്ഷത്തിനടുത്ത് യൂണിറ്റ് എ-സ്റ്റാര്‍ വിറ്റഴിച്ചിട്ടുണ്ട് മാരുതി. വിദേശരാജ്യങ്ങളിലേക്ക് മൂന്ന് ലക്ഷത്തോളം വാഹനങ്ങള്‍ കയറ്റി അയയ്ക്കുകയും ചെയ്തു. നെതര്‍ലാന്‍ഡ്‍സ്, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കാണ് കാര്‍ കയറ്റുമതി ചെയ്യുന്നത്.


Click it and Unblock the Notifications








