ഷെവര്‍ലെ ട്രെയ്‍ല്‍ബ്ലേസര്‍ വരുന്നു

ഷെവര്‍ലെയുടെ പുതിയ ട്രെയ്‍ല്‍ബ്ലേസര്‍ എസ് യു വിയാണ് ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടു വരാന്‍ കമ്പനി വിചാരിക്കുന്നത്. 2.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പതിപ്പും 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പതിപ്പുമാണ് ട്രെയ്‍ല്‍ബ്ലേസറിനുള്ളത്. പെട്രോള്‍ എന്‍ജിന് 180ഉം ഡീസല്‍ എന്‍ജിന് 150ഉം കുതിരശേഷിയുണ്ട്.
കാഴ്ചയിലും കരുത്തിലും ഒരുപോലെ മികച്ചതാണ് ഈ എസ് യു വി. എന്‍ഡീവര്‍, ഫോര്‍ച്യൂണര്‍ എന്നവയ്ക്കുള്ളതിലേറെ സ്പേസ് പുതിയ വാഹനത്തിനുണ്ടായിരിക്കും.
വിദേശത്തു നിന്ന് ഘടകഭാഗങ്ങള്‍ കൊണ്ടു വന്ന് ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുവാനാണ് പ്ലാന്‍. ഇന്ത്യയില്‍ വാഹനത്തിന് 16 - 18 ലക്ഷത്തിനിടയ്ക്കായിരിക്കും വിലനിലവാരം.


Click it and Unblock the Notifications








