മാരുതിക്ക് നല്ല പ്രതികരണം

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 111,645 യൂണിറ്റാണ് വിറ്റഴിച്ചിരുന്നത്. ജനുവരി മാസത്തെ മാരുതിയുടെ വില്‍പന 115,000 യൂണിറ്റായിരുന്നു.
ആഭ്യന്തര വില്‍പനയില്‍ 6 ശതമാനമാണ് വര്‍ധനയുണ്ടായിട്ടുള്ളത്. കയറ്റുമതി 11.8 ശതമാനം കണ്ട് വര്‍ധിച്ചു. ഡിസൈറിന്‍റെ വില്‍പന 58.8% ശതമാനം എന്ന നിലയിലേക്ക് വന്‍ കുതിച്ചുകയറ്റം നടത്തി. സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്സ് എന്നിവയുടെ വില്‍പന 31.1 ശതമാനമായാണ് ഉയര്‍ന്നിട്ടുള്ളത്.
അതേസമയം മാരുതി 800, ആള്‍ട്ടോ, എസ്റ്റാര്‍, വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പന 8 ശതമാനം കണ്ട് ഇടിഞ്ഞു. എസ് എക്സ് ഫോര്‍, കിസാഷി എന്നിവയുടെ വില്‍പന 42.5%, 44%എന്നിങ്ങനെ ഇടിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications








