ടാറ്റയും മഹീന്ദ്രയും മുന്നേറി

കാര്യങ്ങള്‍ ഇങ്ങനെയെല്ലാമായിരുന്നിട്ടും വര്‍ഷാന്ത്യത്തിലെ കൊട്ടിക്കലാശത്തില്‍ വിപണിയിലെ വമ്പന്‍മാരായ ടാറ്റയും മഹീന്ദ്രയും വന്‍ നേട്ടമാണ് കൊയ്തിരിക്കുന്നത്. മറ്റ് കാര്‍ നിര്‍മാതാക്കളും മികച്ച പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.
ടാറ്റ മോട്ടോഴ്സിന്‍റെ വില്‍പനാ റിപ്പോര്‍ട്ട് അനുകൂല വളര്‍ച്ചയാണ് കാണിക്കുന്നത്. മൊത്തം 82,278 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. 22 ശതമാനത്തിന്‍റെ വളര്‍ച്ച വില്‍പയില്‍ കണ്ടു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്‍പന 42,761 യൂണിറ്റാണ്. 26 ശതമാനം വളര്‍ച്ച സംഭവിച്ചിരിക്കുന്നു.
യാത്രാവാഹനങ്ങളുടെ വില്‍പനയില്‍ 27 ശതമാനമാണ് ടാറ്റയുടെ വളര്‍ച്ച. 29,417 യൂണിറ്റാണ് മൊത്തം വിറ്റഴിച്ചത്. ടാറ്റ നാനോയുടെ വില്‍പനയിലും വളര്‍ച്ച സംഭവിച്ചു. 29 ശതമാനമാണ് വളര്‍ച്ച. 7,466 ശതമാനം വളര്‍ച്ചയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
ടാറ്റ വാണിജ്യ വാഹന വിഭാഗത്തിന്‍റെ വളര്‍ച്ച 14 ശതമാനം കണ്ടാണ്. 47,747 വാണിജ്യ വാഹന യൂണിറ്റുകളാണ് വിറ്റഴിച്ചത്.


Click it and Unblock the Notifications








