കഞ്ഞിപ്പൊടിയില്‍ നിന്ന് ടാറ്റയുടെ കാര്‍ബോഡി

എന്നങ്ങനെ തള്ളിപ്പറയാന്‍ വരട്ടെ എന്നാണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയുടെ മുഖം തന്നെയായ ടാറ്റ പറയുന്നത്. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ കാര്‍ നിര്‍മിച്ച് അത്ഭുതം സൃഷ്ടിച്ച ടാറ്റ ഇപ്പോള്‍ ചോളത്തില്‍ നിന്ന് കാര്‍ബോഡി നിര്‍മാണത്തിനുള്ള കരുത്തുള്ള അസംസ്കൃതവസ്തു നിര്‍മിക്കാം എന്ന് കണ്ടുപിടിച്ചിരിക്കുന്നു.
കത്താത്തതും മലിനീകരണം നടത്താത്തും താരതമ്യേന ചെലവ് കുറഞ്ഞതുമാണ് ഈ വസ്തു. വളരെ വഴക്കമുള്ളതാണ് ഇതെന്നും പറയപ്പെടുന്നു. ഈ അസംസ്കൃതവസ്തു ഉപയോഗിച്ച് കാര്‍ നിര്‍മാണം നടത്തുന്നതു വഴി കാറിന്‍റെ സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്താം എന്നാണ് ടാറ്റയുടെ ആലോചന. ടെസ്റ്റിം ആവശ്യത്തിലേക്കായി "ചോളക്കാറു"കള്‍ ഇതിനകം തന്നെ ടാറ്റ നിര്‍മിച്ചിട്ടുണ്ട്. ടാറ്റ നാനോ ഇടയ്ക്കിടെ കത്തിപ്പിടിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇടക്കാലത്ത് വന്നിരുന്നത് ഓര്‍ക്കുക.
ചോളത്തില്‍ നിന്നുള്ള ഉപോല്‍പന്നമായ കഞ്ഞിപ്പൊടിയില്‍ (Corn Starch) നിന്നാണ് കാര്‍ബോഡി നിര്‍മാണത്തിനുള്ള അസംസ്കൃതവസ്തു കണ്ടെത്തിയത്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്ക് ഇത്തരം കാറുകള്‍ നിര്‍മിക്കാന്‍ ടാറ്റ സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടാറ്റ കെമിക്കല്‍സുമായി ചേര്‍ന്നാണ് ടാറ്റ മോട്ടോഴ്സ് പുതിയ അസംസ്കൃതവസ്തു വികസിപ്പിച്ചെടുത്തിരിക്കുന്നത്.


Click it and Unblock the Notifications








