സ്വിഫ്റ്റ് ഡിസൈര്‍ 2012 വിലനിലവാരം
മാരുതി സ്വിഫ്റ്റ് ഡിസൈര്‍ 2012 മോഡല്‍ വിപണിയിലെത്തി. കോംപാക്ട് സെഡാന്‍ വിഭാഗത്തിലേക്ക് നടത്തിയ രൂപപരിണാമമാണ് ഈ പുതിയ പതിപ്പിന്‍റെ ഏറ്റവും ശ്രദ്ധേയമായ ഘടകം. 3.99 മീറ്ററാണ് സ്വിഫ്റ്റ് ഡിസൈര്‍ 2012ന്‍റെ നീളം.
പെട്രോള്‍-ഡീസല്‍ പതിപ്പുകളോടെയാണ് ഡിസൈര്‍ 2012 വിപണിയിലെത്തിയിരിക്കുന്നത്. നാല് പെട്രോള്‍ വേരിയന്‍റുകളും മൂന്ന് ഡീസല്‍ വേരിയന്‍റുകളുമാണ് വിപണിയിലെത്തിയത്. എന്‍ട്രി ലെവല്‍ പതിപ്പിന് 4.79 ലക്ഷമാണ് വില.
പുതിയ സ്വിഫ്റ്റ് ഡിസൈര്‍ വിലനിലവാരം
പെട്രോള്‍ പതിപ്പുകള്‍
എല്‍എക്സ്ഐ: 4.79 ലക്ഷം
വിഎക്സ്ഐ: 5.32 ലക്ഷം
ഓട്ടോമാറ്റിക്: 6.54 ലക്ഷം
സെഡ്എക്സ്ഐ: 6.19 ലക്ഷം
ഡീസല്‍ പതിപ്പുകള്‍
എല്‍ഡിഐ: Rs.5.80 ലക്ഷം
വിഡിഐ: 6.31 ലക്ഷം
സെഡ്‍ ഡി ഐ: 7.09 ലക്ഷം
ഏതാണ്ട് 150 പുതിയ സവിശേഷതകള്‍ പുതിയ ഡിസൈറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നീളം നാലുമീറ്ററിലേക്ക് ചുരുക്കിയത് വിലയില്‍ കുറവു വരുത്താന്‍ മാരുതി സുസുക്കിയെ സഹായിച്ചിട്ടുണ്ട്.


Click it and Unblock the Notifications









