ഇന്‍ഡിക എംപിവി വരുന്നു?

Tata Indica Estate
പൂനെയില്‍ ടെസ്റ്റിനായി കറങ്ങിനടക്കുന്ന ഒരു വാഹനം ഓട്ടോ പപ്പരാസികളുടെ സജീവ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മിക്കവാറും ഭാഗങ്ങള്‍ മൂടിയിട്ടത് ഓട്ടോ പപ്പരാസികളെ ആശയക്കുഴപ്പത്തിലും ചെന്നെത്തിച്ചിരുന്നു. മുന്‍വശത്തിന്‍റെ സൂചനകള്‍ പ്രകാരം വാഹനം ടാറ്റയുടെ ഹാച്ച്ബാക്കായ ഇന്‍ഡികയാണെന്ന് മനസ്സിലാക്കാം. എന്നാല്‍ പിന്‍വശത്തേക്ക് ചെല്ലുമ്പോള്‍ നിഗമനങ്ങള്‍ തെറ്റുന്നു. മേല്‍വശം മിക്കവാറും പരന്നതാണ്. പിന്നിലേക്ക് അല്‍പം നീളം കൂടിയിട്ടുമുണ്ട്. ഇതില്‍ നിന്ന് ഓട്ടോബുദ്ധിജീവികള്‍ ഉരുത്തിരിച്ചെടുക്കുന്ന തിയറിയാണ് കേള്‍ക്കേണ്ടത്. ഇത് ടാറ്റയുടെ ഇന്‍ഡിക എം പി വിയാണെന്നാണ് ഊഹിക്കപ്പെടുന്നത്.

ഇന്‍ഡിക എം പി വി ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം പകുതിയോടെ എത്തിച്ചേരുമെന്നാണ് മനസ്സിലാക്കേണ്ടത്. എം പി വി വിപണിയിലേക്ക് മാരുതി അടക്കമുള്ളവരുടെ വന്‍ സംരംഭങ്ങള്‍ ഇറങ്ങാനിരിക്കുന്നതിനിടെയാണ് ടാറ്റ പുതിയ നീക്കം നടത്തിയിരിക്കുന്നത്.

ഇന്‍ഡിക എക്സ് എല്‍ എന്നാണ് ഈ വാഹനത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര്. ഇത് താല്‍ക്കാലികമാണോ എന്ന കാര്യം വ്യക്തമല്ല.

എം പി വി വിഭാഗത്തില്‍ മികച്ചതെന്ന് പറയിപ്പിക്കുന്ന സ്ഥലസൗകര്യം ഇന്‍ഡിക എം പി വിയില്‍ ഉണ്ടായിരിക്കും എന്നാണ് കരുതപ്പെടുന്നത്.

ഇന്‍ഡികയുടെ പ്ലാറ്റ്ഫോമില്‍ ആദ്യമിറങ്ങുന്നത് ഹാച്ച്ബാക്ക് പതിപ്പാണ്. പിന്നീട് സെഡാന്‍ പതിപ്പും വിപണിയിലെത്തി. പിന്നീട് ഇന്‍ഡിക എസ്റ്റേറ്റും വന്നു. ഇനി അതേ പ്ലാറ്റ്ഫോമില്‍ എം പി വിയും വരുന്നു. തകര്‍ക്കട്ടെ ടാറ്റ!

More from DriveSpark

Article Published On: Friday, February 3, 2012, 14:45 [IST]
English summary
Reports shows that Tata Motors will launch a MPV version of Tata Indica in Indian market. The vehicle was caught being tested in many places in the recent periods.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X