റിനോ 4 ലക്ഷത്തില്‍ താഴെയ്ക്ക്

Renault Small Car
ബജാജുമായി ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ ഒരു അള്‍ട്രാ കോംപാക്ട് കാര്‍ ഇറക്കണമെന്നായിരുന്നു റിനോയുടെ പൂതി. കാറുണ്ടാക്കിക്കോ ബാക്കികാര്യം നമ്മളേറ്റു എന്ന് റിനോ ബജാജിന് വാക്കും കൊടുത്തു. കഴിഞ്ഞ ദില്ലി എക്സ്പോയില്‍ ബജാജ് കാര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഓട്ടോറിക്ഷയ്ക്ക് നാല് ചക്രം പിടിപ്പിച്ചാല്‍ കാറാവുമെന്ന് രാജീവ് ബജാജിനും അഭിപ്രായമില്ലാത്തതിനാല്‍ അങ്ങോര് തന്‍റെ പുതിയ വാഹനത്തെ കാര്‍ എന്ന് വിളിച്ചില്ല. പകരം "ഫോര്‍ വീലര്‍" എന്ന പദത്തില്‍ കാര്യങ്ങള്‍ ഒതുക്കി.

ഇതില്‍ പണി കിട്ടിയത് റിനോയ്ക്കാണ്. ബജാജ് "ഇപ്പശ്ശര്യാക്കിത്തരാം" എന്ന് ഉറപ്പുപറഞ്ഞ് പരിപാടി നീട്ടിക്കൊണ്ടുപോയത് മൂന്ന് വര്‍ഷത്തോളമാണ്. പക്ഷെ നിരാശയ്ക്ക് യാതൊരു സ്ഥാനവും വിപണിയിലില്ല. അതിനാല്‍ റിനോ പുതിയ കരുനീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. ഒറ്റയ്ക്ക്!

അള്‍ട്രാ ചെറുകാര്‍ എന്ന സ്വപ്നം തല്‍ക്കാലം വേണ്ടെന്നു വെച്ചിരിക്കുകയാണ് റിനോ. പകരം നാല് ലക്ഷത്തിനകത്ത് നിലപാടെടുക്കുന്ന പുതിയ കാറാണ് നിരത്തിലിറക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ കാര്‍ എപ്പ വരും എന്നു ചോദിച്ചാല്‍ കൃത്യമായ ഉത്തരം പറയാന്‍ വയ്യ. പക്ഷെ ഒട്ടും വൈകില്ല. ഒന്നുകില്‍ ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം.

"നിലവില്‍ റിനോ കളിക്കുന്നയിടം നാല് ലക്ഷത്തിന് മുകളിലാണ്" കമ്പനിയുടെ ഇന്ത്യന്‍ തലവനായ മാര്‍ക്ക് നസ്സിഫ് പറയുന്നു: "രണ്ട് ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയിലാണ് ഇന്ത്യയുടെ വോള്യം വിപണി നിലനില്‍ക്കുന്നത്. ഇവിടം ലക്ഷ്യമാക്കിയാണ് റിനോ ഇനി മുന്നേറുക". ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ 50 ശതമാനത്തിലധികം ചെറു ഹാച്ച്ബാക്കുകളാണ്.

More from DriveSpark

Article Published On: Monday, February 6, 2012, 12:09 [IST]
English summary
Renault is trying to get into the volume segment of Indian automobile market. For this Renault will introduce a new small car which will be priced bellow 4 Lakhs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X