മാരുതി ഒരു കോടി കാറുകള്‍ പുറത്തിറക്കി

29 വര്‍ഷം മുന്‍പ് തുടങ്ങിയതാണ് മാരുതിയുടെ ഇന്ത്യന്‍ ഇതിഹാസം. ഇന്ധിരാഗാന്ധിയുടെ മൂത്തപുത്രന്‍ സഞ്ജയ് ഗാന്ധി അതിനും വര്‍ഷങ്ങള്‍ക്കു മുമ്പെ കമ്പനിക്ക് തുടക്കമിട്ടിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ജീവിത കാലത്ത് കാറ് പോയിട്ട് കാറിന്‍റെ വൈപ്പര്‍ പോലും പുറത്തിറങ്ങിയിരുന്നില്ല. വിമാനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതിനു ശേഷമാണ് മാരുതിയില്‍ നിന്ന് കാര്‍ പുറത്തു വരുന്നത്.
മാരുതി 800 ആണ് ആദ്യം വിപണിയിലെത്തിയ മാരുതി കാര്‍. ഇടത്തരക്കാരെ ലക്ഷ്യമിട്ട് പുറത്തിറങ്ങിയ ഈ കാര്‍ വന്‍ വിജയമായിത്തീര്‍ന്നു. പിന്നീടുള്ള ചരിത്രമെല്ലാം പലപാട് പറഞ്ഞവയാണ്. ഇന്ത്യന്‍ ഇടത്തരക്കാരന്‍റെ മനസ്സില്‍ എക്കാലവും പതിഞ്ഞുകിടക്കുന്നവയാണ്.
കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളിലെ ഇന്ത്യയുടെ വളര്‍ച്ചയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നതാണ് മാരുതിയുടെ വിജയമെന്ന് മാരുതി സുസുക്കി സി ഇ ഒ ഷിന്‍സോ നകാനിഷി പറയുന്നു. മാറുന്ന ഇന്ത്യന്‍ ജീവിതത്തിനൊത്ത് മാരുതി മാറിയതിന്‍റെ സാക്ഷ്യമാണ് കമ്പനി ഇന്നും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു നില്‍ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.


Click it and Unblock the Notifications








