വാഗണ്‍ ആര്‍ യൂസര്‍ റിവ്യൂ: രമ്യ എംഎന്‍

Ramya In Her New Car
മാരുതി സുസുക്കി വാഗണ്‍ ആര്‍ ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ വാഹനങ്ങളിലൊന്നാണ്. പ്രായോഗികത, മൈലേജ് തുടങ്ങിയ നിരവധി ഘടകങ്ങളാണ് വാഗണ്‍ ആറിനെ പ്രിയപ്പെട്ടതാക്കി നിറുത്തുന്നത്. പല വാഹനങ്ങളില്‍ കണ്ണുടക്കിയെങ്കിലും എല്ലാ ആവശ്യങ്ങളും കൂട്ടിയിണക്കിയപ്പോള്‍ ഈ മാരുതി ഹാച്ച്ബാക്കിലെത്തിച്ചേര്‍ന്നുവെന്ന് ബങ്കളുരുവില്‍ നിന്നുള്ള രമ്യ എം എന്‍ പറയുന്നു.

ബങ്കളുരുവിലെ ഒരു പ്രശസ്ത ഐ ടി കമ്പനിയില്‍ സോഫ്റ്റ്‍വെയര്‍ പ്രഫഷണലാണ് രമ്യ. ഏതാണ്ട് ഒരു മാസം മുന്‍പാണ് രമ്യ വാഗണ്‍ ആര്‍ സ്വന്തമാക്കിയത്. ഗ്രേ നിറമുള്ള വിഎക്സ്ഐ പതിപ്പാണ് രമ്യ തെരഞ്ഞെടുത്. ബങ്കളുരുവിലെ ഷോറൂമില്‍ നിന്ന് 4.6 ലക്ഷം രൂപ വിലയില്‍.

ഈ കാര്‍ രമ്യ ആദ്യം സ്വന്തമാക്കുന്ന വാഹനമാണ്. ഇക്കാരണത്താല്‍ തന്നെ കാറില്‍ ഇഷ്ടപ്പെടാത്ത ഘടകങ്ങള്‍ കണ്ടെത്താന്‍ അവള്‍ക്ക് കഴിയുന്നില്ല. ഏതൊരു ആദ്യ കാര്‍ വാങ്ങലുകാരെയും പോലെ രമ്യയും അന്വേഷണങ്ങളും ഗവേഷണങ്ങളുമായി ഏറെ ചുറ്റിത്തിരിഞ്ഞു. ഏതാണ്ട് രണ്ട് വര്‍ഷത്തോളം ഏത് കാര്‍ വാങ്ങണമെന്ന ആലോചനയില്‍ നടന്നു! സുസുക്കി സ്വിഫ്റ്റ്, ഫോര്‍ഡ് ഫിയസ്റ്റ എന്നീ കാറുകളായിരുന്നു തീരുമാനം ഉറപ്പിക്കുന്നതിനു മുന്‍പ് മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ വില, മൈലേജ്, കംഫര്‍ട്ട് തുടങ്ങിയ കാര്യങ്ങളെല്ലാം ഉരുക്കിത്തൂക്കി നോക്കിയപ്പോള്‍ ഒടുവിലെത്തിച്ചേര്‍ന്നത് വാഗണ്‍ ആറിലാണെന്ന് രമ്യ പറയുന്നു.

കാര്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് "സ്മൂത്ത്" എന്ന ഉത്തരമാണ് രമ്യക്ക് നല്‍കാനുണ്ടായിരുന്നത്. വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ നീക്കാന്‍ കഴിഞ്ഞു. കാറിന് വേണ്ടുന്ന ലോണ്‍ എസ് ബി ഐയില്‍ നിന്ന് വളരെ പ്രയാസമൊന്നുമില്ലാതെ തന്നെ ലഭിച്ചു.

മികച്ച സിറ്റി കാര്‍ തന്നെയാണ് വാഗണ്‍ ആര്‍ എന്ന് രമ്യ സാക്ഷ്യപ്പെടുത്തുന്നു. ധാരാളം സ്ഥലസൗകര്യവും സുഖകരമായ ഇരിപ്പിടങ്ങളും കാറിനുണ്ട്. മറ്റ് ഹാച്ച്ബാക്കുകളെക്കാള്‍ ഉയരക്കൂടുതല്‍ വാഹനത്തിനുണ്ട്. വളരെ മികച്ച ഡ്രൈവിംഗ് ത്രില്‍ പകരാന്‍ വാഗണ്‍ ആറിന് കഴിയുന്നുണ്ട്.

പോഷെ ബോക്സ്റ്റര്‍ ആണ് രമ്യയുടെ സ്വപ്നവാഹനം. പോഷെ എന്ന ജര്‍മന്‍ കമ്പനിയുടെ പ്രശസ്തമായ സ്പോര്‍ട് കാര്‍ മോഡലാണ് ബോക്സ്റ്റര്‍. കണ്‍വെര്‍ടിബ്ള്‍ കാറാണിത്.

മാരുതി സുസുക്കി വാഗണ്‍ ആര്‍

998 സിസി എന്‍ജിനാണ് വാഗണ്‍ ആറിനുള്ളത്. 68 കുതിരശക്തിയും 90 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ പകരുക. 156 കിലോമീറ്റര്‍ വരെ വേഗതയില്‍ ഈ കാറില്‍ പായാം. 18 കിമിയാണ് ഹൈവേ മൈലേജ്. സിറ്റി റോഡുകളില്‍ 14.6

More from DriveSpark

Article Published On: Monday, February 13, 2012, 13:33 [IST]
English summary
The Maruti Suzuki Wagon R is a car that has touched millions of lives. In fact Maruti Suzuki has sold more than a million models of this small boxy hatchback in India itself. One of the new entrants of the Wagon R fan club is Ramya M N from Bangalore.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X