മാരുതി ആഘോഷിക്കുന്നു; എസ്എക്സ്4-ലൂടെ

പുതിയ പതിപ്പ് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വേണ്ടുന്ന മാറ്റങ്ങളെല്ലാം കാറില്‍ വരുത്തിയിട്ടുണ്ട് മാരുതി. പുതിയ ഫാബ്രിക് സീറ്റ്, ക്രോം ഇന്‍സൈഡ് സീറ്റുകള്‍, ആംറെസ്റ്റില്‍ ക്യൂബിക് പ്രിന്‍റിംഗ്, സെലിബ്രേഷന്‍ ഫ്ലോര്‍ മാറ്റുകള്‍, പില്ലോകള്‍, പ്രത്യേക ബോഡി ഗ്രാഫിക്സ് തുടങ്ങിയ സവിശേഷതകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
എസ് എക്സ് 4 പ്രത്യേക പതിപ്പ് പെട്രോള്‍-സിഎന്‍ജി ഇന്ധനങ്ങളില്‍ ലഭ്യമാണ്. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എസ് എക്സ് 4നുള്ളത്. സിഎന്‍ജി പതിപ്പിനും 1.6 ലിറ്റര്‍ എന്‍ജിനാണുള്ളത്. പെട്രോള്‍ എന്‍ജിന്‍ 104 കുതിരശക്തിയും 145 എന്‍ എം ടോര്‍ക്കും പ്രദാനം ചെയ്യുമ്പോള്‍ സിഎന്‍ജി എന്‍ജിന്‍ 86 കുതിരശക്തിയും 122 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്നു.
മാരുതിയുടെ ഡീസല്‍ പതിപ്പുള്ള മോഡലുകളിലൊന്നാണ് എസ് എക്സ്4. ഈ കാറിന്‍റെ ഉയര്‍ന്ന പതിപ്പാണ് ഡീസലില്‍ ലഭിക്കുക. 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിനാണ് ഈ പതിപ്പിനുള്ളത്. 90 കുതിരകളുടെ ശക്തി ഈ എന്‍ജിനിനുണ്ട്. 200 എന്‍എം എന്ന അന്തംവിട്ട ടോര്‍ക്കും വാഹനത്തിനുണ്ട്.


Click it and Unblock the Notifications








