എക്സ്‍യുവിയില്‍ വോയ്സ് കമാന്‍ഡ് വരുന്നു

Mahindra XUV500
എസ് യു വി വാങ്ങാനുള്ള ഇന്ത്യക്കാരന്‍റെ തീരുമാനം എപ്പോഴും തട്ടിനില്‍ക്കുന്നയിടമാണ് മഹീന്ദ്ര. കരുത്തിന്‍റെ, പരുക്കന്‍ പൗരുഷത്തിന്‍റെ, അധികാരത്തിന്‍റെ എല്ലാം പ്രതീകമായി മഹീന്ദ്രയെ ഇന്ത്യന്‍ മനസ്സ് സ്വീകരിച്ചിട്ടുണ്ട്. ജീപ്പിന്‍റെ ശബ്ദം കേട്ടാല്‍ ചീട്ടുകളിക്കാര്‍ എഴുന്നേറ്റു പാഞ്ഞിരുന്ന കാലം ഓര്‍മയിലില്ലേ?

എസ് യു വി വിപണിയില്‍ കൊലത്തിനൊപ്പം (പലപ്പോഴും കാലത്തിനു മുന്‍പും) നടന്ന ചരിത്രം മഹീന്ദ്രയ്ക്കുണ്ട്. മഹീന്ദ്രയുടെ ഈയിടെ പുറത്തിറങ്ങിയ എക്സ് യു വി 500 എസ് യു വി ഇതിന് തെളിവാണ്. ഗ്ലോബല്‍ എസ് യു വി എന്ന പേരിലാണ് മഹീന്ദ്ര ഈ വാഹനം നിരത്തിലെത്തിച്ചത്. ആഗോള നിലവാരമുള്ള ഡിസൈനും സാങ്കേതികതയുമാണ് ഈ കാറിന് മഹീന്ദ്ര പകര്‍ന്നത്. ഇന്ത്യക്കാര്‍ ഈ വാഹനത്തെ ഏറ്റെടുത്തു കഴിഞ്ഞതായി വില്‍പനക്കണക്കുകള്‍ സൂചിപ്പിക്കുന്നു.

പുതിയ വാര്‍ത്തകള്‍ പറയുന്നത് നൂതന സാങ്കേതിക വിദ്യകളുമായി മഹീന്ദ്ര എക്സ് യു വി 500 ഉപഭോക്താക്കളെ വലവീശുന്നതിന്‍റെ കഥയാണ്. ഈ വര്‍ഷം അവസാനത്തോടെ വോയ്സ് കമാന്‍ഡ് സാങ്കേതികത എക്സ് യു വിയില്‍ ഘടിപ്പിക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നതായാണ് വാര്‍ത്ത.

മുന്‍പും ഈ സാങ്കേതികത മഹീന്ദ്ര ഉപയോഗിച്ചിട്ടുണ്ട്. സ്കോര്‍പിയോയിലാണ് ഇത് ആദ്യമായി പ്രയോഗിച്ചത്. ഡോര്‍ അടയ്ക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കുക തുടങ്ങിയ സങ്ങതികള്‍ ഓര്‍മിപ്പിക്കുവാന്‍ ഇതിനു കഴിഞ്ഞിരുന്നു. ഇതിനെക്കാള്‍ കുറച്ചുകൂടി മികച്ച സംവിധാനം സൈലോ ഇ9നില്‍ കൊണ്ടുവന്നിരുന്നു. എക്സ് യു വിയില്‍ കൂടുതല്‍ മികവുറ്റ സംവിധാനം പ്രതീക്ഷിക്കാമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

എക്സ് യു വി ഈയിടെ പുനരാരംഭിച്ച ബുക്കിംങ് അന്തംവിട്ട നിലയിലാണ് മുമ്പോട്ടു പായുന്നത്. ഒരാഴ്ച മുന്‍പത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുക്കിംഗ് 25000ത്തില്‍ അധികമായിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, February 16, 2012, 16:26 [IST]
English summary
Mahindra and Mahindra planning to add more features on its new SUV model XUV5OO. The end of the year Mahindra XUV5OO will come up With Voice Command Technology Feature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X