ഇമ്രാന് ഫെരാരി കിട്ടി, കരീനയെ കൂട്ടി!

കാര്‍ കൈയില്‍ കിട്ടിയയുടനെ ഇമ്രാന്‍ ഖാന്‍ ഒരു പണിപറ്റിച്ചു. ബോളിവുഡ് നടി കരീന കപൂറിനെ തന്‍റെ വണ്ടിയില്‍ വിളിച്ചുകേറ്റി. ഇനിയവള്‍ അവിടെനിന്നിറങ്ങണമെങ്കില്‍ മറ്റേ പുള്ളി ഒരു ലംബോര്‍ഗിനിയെങ്കിലും വാങ്ങേണ്ടതായി വരും.
"ഏക് മേം ഓര്‍ എക് തൂ" എന്ന പടത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഇമ്രാന്‍ കാര്‍ തെരുവില്‍ ഓടിച്ചു. കുട്ടിക്കാലം മുതലുള്ള തന്‍റെ സ്വപ്നമായിരുന്നു ഫെരാരി സ്വന്തമാക്കുക എന്ന് ഇമ്രാന്‍ ചടങ്ങില്‍ വെച്ച് അറിയിച്ചു. വലിയ ആളുകള്‍ അങ്ങനെയാണ്. നമ്മള്‍ കോലുമിട്ടായി സ്വപ്നം കാണുന്ന നേരത്ത് അവര്‍ ഫെരാരി സ്വപ്നം കാണും.
ഫെരാരി കാലിഫോര്‍ണിയ എന്ന വാഹനമാണ് ഇമ്രാന്‍ സ്വന്തമാക്കിയിട്ടുള്ളത്. 100 കിലോമീറ്റര്‍ പിടിക്കാന്‍ ഈ വണ്ടിക്ക് വെറും 4 സെക്കന്‍ഡുകള്‍ മാത്രം മതി. 4.3 ലിറ്ററിന്‍റെ 8 വാല്‍വ് എന്‍ജിനാണ് വാഹനത്തിനുള്ളത്. ഇത് 453 കുതിരകളുടെ ശക്തി പകരുന്നു. 485 എന്‍ എം ആണ് ടോര്‍ക്ക്.


Click it and Unblock the Notifications







