റിനോ ലോഡ്ജി ഇന്ത്യയിലേക്ക്

Renault Lodgy
റിനോയുടെ ഉപബ്രാന്‍ഡായ ഡാസിയ എന്ന റോമാനിയന്‍ കമ്പനിയുടെ ഡസ്റ്റര്‍ എസ് യു വി കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഡാസിയ എന്ന ബ്രാന്‍ഡിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ തല്‍ക്കാലം റിനോ ആലോചിക്കുന്നില്ല. പകരം റിനോയുടെ ബ്രാന്‍ഡ് നാമത്തില്‍ ഡാസിയയുടെ താരതമ്യേന വിലക്കുറവുള്ള വാഹനങ്ങള്‍ വിറ്റഴിക്കാം എന്നാണ് ആലോചന. ഡസ്റ്ററിനു ശേഷം ഡാസിയയില്‍ നിന്ന് റിനോ ഇന്ത്യക്കായി കൊണ്ടുവരുന്ന വാഹനമാണ് ലോഡ്ജി എം പി വി എന്ന് ഊഹങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ കമ്പനിയില്‍ നിന്ന് യാതൊരു ഔദ്യോഗിക വിശദീകരണവും ലഭ്യമായിട്ടില്ല. എന്നാല്‍ ദിനംപ്രതി വളര്‍ന്നു പെരുകുന്ന ഊഹങ്ങളെ അവഗണിക്കാന്‍ നിര്‍വാഹമില്ല.

2013ടെ യുകെയില്‍ ലോഡ്ജി വില്‍പനയ്ക്കു വരും എന്ന് ഉറപ്പായിട്ടുണ്ട്. 4.5 മീറ്ററാണ് വാഹനത്തിന്‍റെ നീളം. 7 സീറ്ററാണ് ഈ എം പി വി. 1.6 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനും 1.5 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനും ലോഡ്ജിക്കുണ്ട്. ഈ വരുന്ന ജനീവ മോട്ടോര്‍ഷോയില്‍ ലോഡ്ജി അവതരിക്കുമെന്നത് ഉറപ്പായിട്ടുണ്ട്. 2015ടെ ഇന്ത്യയില്‍ ഈ വാഹനം എത്തുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എം പി വി, എസ് യു വി സെഗ്മെന്‍റുകള്‍ വളര്‍ച്ചയുടെ വഴി കണ്ടെത്തിക്കഴിഞ്ഞു ഇന്ത്യന്‍ വിപണിയില്‍. പെട്രോള്‍ വിലക്കയറ്റവും മറ്റ് പ്രശ്നങ്ങളും മൂലം വാഹന വിപണി പ്രതിസന്ധി നേരിടുമ്പോളും എസ് യു വി, എം പി വി വിപണികള്‍ വളരെ ഉത്സാഹത്തോടെ മുന്നേറുന്നതാണ് കാണുന്നത്.

മാരുതിയുടെ എര്‍റ്റിഗ, ഫോര്‍ഡിന്‍റെ ഇക്കോസ്പോര്‍ട്, റിനോ ഡസ്റ്റര്‍, നിസ്സാന്‍ എലിവിയ, ഷെവര്‍ലെ എന്‍ജോയ്, അശോക് ലെയ്‍ലാന്‍ഡ് സ്റ്റൈല്‍, മാരുതി എക്സ് ആല്‍ഫ, ഇന്‍ഡിക എംപിവി തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍ അടുത്തതായി വിപണിയിലിറങ്ങാന്‍ ഒരുങ്ങിനില്‍ക്കുന്ന താരങ്ങള്‍.

More from DriveSpark

Article Published On: Wednesday, February 29, 2012, 11:48 [IST]
English summary
Renault is planning to bring Dacia Lodgy MPV to Indian market on its own brand name by 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X