റോള്‍സ് റോയ്സ് ഫാന്‍റത്തില്‍ വ്യാളി

Rolls Roys Phantom
ചൈനീസ് രാശിചക്രത്തിലെ ഒരു ചിഹ്നമാണ് വ്യാളി. എലിയും പോത്തും കാളയും പന്നിയുമെല്ലാം രാശിചക്രത്തിലെ ചിഹ്നങ്ങളാണെങ്കിലും വ്യാളിയെപ്പോലെ രാജ്യാന്തര പ്രശസ്തി അവയ്ക്കൊന്നും ഉണ്ടായില്ല. ചൈനക്കാരുടെ പ്രത്യേക കാലഗണന പ്രകാരം ഈ വര്‍ഷം വ്യാളീവര്‍ഷമാണ്. അതാത് ദേശങ്ങളിലെ ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം മുതലെടുക്കുക എന്നത് കാര്‍ നിര്‍മാതാക്കളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്. ചൈനക്കാര്‍ വ്യാളീവര്‍ഷം കൊണ്ടാടുമ്പോള്‍ കിടക്കട്ടെ ഒരു പണി എന്ന് റോള്‍സ് റോയ്സും വിചാരിച്ചു. റോള്‍സ് റോയ്‍സ് ഫാന്‍റത്തിന്‍റെ പ്രത്യേക 'വ്യാളീപതിപ്പ്' വ്യാളീവര്‍ഷത്തില്‍ പുറത്തിറക്കിയാണ് ചൈനക്കാരന്‍റെ ആഘോഷത്തില്‍ ഈ ബ്രിട്ടിഷ് കമ്പനി പങ്കുചേര്‍ന്നത്.

ഫാന്‍റത്തിന്‍റെ ഈ പതിപ്പിന് 'റോള്‍സ് റോയ്‍സ് ഫാന്‍റം ഡ്രാഗണ്‍ എഡിഷന്‍' എന്ന പേരും നല്‍കിക്കഴിഞ്ഞു റോള്‍സ് റോയ്‍സ്. ഇത് ലിമിറ്റഡ് എഡിഷനാണ്. അടുത്ത "എലി വര്‍ഷ"മോ "പന്നി വര്‍ഷ"മോ വരുമ്പോള്‍ വ്യാളീപതിപ്പ് വേണം എന്നും പറഞ്ഞ് ആരും ചെല്ലരുത്!

വ്യാളീപ്പതിപ്പ് തീര്‍ച്ചയായും സൗഭാഗ്യങ്ങള്‍ കൊണ്ടു വരും എന്ന കാര്യത്തില്‍ സംശയമില്ലല്ലോ? ഇക്കാരണത്താലും കൂടുതല്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുകയാലും വിലകൂടുതലാണ് ഈ പതിപ്പിന്. സാധാരണ ഫാന്‍റത്തിന് രണ്ട് കോടി രൂപ വിലമതിക്കുമ്പോള്‍ വ്യാളീ ഫാന്‍റത്തിന് 6 കോടിയാണ് വില. എക്സ്റ്റീരിയര്‍ ഡിസൈനില്‍ കൂടുതലായി അടച്ച പണം സ്വര്‍ണ വ്യാളികളായി പ്രത്യക്ഷപ്പെടും. അകത്ത് പിന്‍സീറ്റില്‍ വ്യാളികളെ അതിമനോഹരമായി എംബ്രോയ്‍ഡറി ചെയ്ത് വെക്കും.

ഇത്രയധികം വിലകൂടുതലായിട്ടും സാധനം അസാമാന്യമായി വിറ്റുപോകുന്നുണ്ടെന്നാണ് അറിവ്. ആഡംബരത്തിന് എത്ര വിലകൂടുന്നോ അത്രയും ഡിമാന്‍റും കൂടും എന്നാണല്ലോ തിയറി. ആഡംബര കാറുകളുടെ വില്‍പനയില്‍ അമേരിക്കയെ പിന്തള്ളി ചൈന പറക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി എന്നും അറിയുക.

More from DriveSpark

Article Published On: Thursday, February 2, 2012, 11:08 [IST]
English summary
Rolls-Royce, the British Luxury carmaker has done exactly done that in China. The car we are talking about is the Rolls-Royce Phantom Dragon Edition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X