ചൈനയില്‍ നിന്ന് വിലകുറഞ്ഞ ഓട്ടോറിക്ഷ!

Electric Car
ഇങ്ങനെ പോയാല്‍ ചൈന മുതലാളിത്തത്തെ തകര്‍ത്ത് തരിപ്പണമാക്കുമെന്നതില്‍ സംശയമില്ല. ഏറ്റവും പുതിയ സ്മാര്‍ട്ഫോണിനു പോലും ഡ്യൂപ്ലിക്കേറ്റ് വിപണിയിലെത്തിച്ച് ആഗോളമുതലാളിമാരെ വട്ടം ചുറ്റിക്കുന്ന ഇടപാട് ചൈന നേരത്തെ തുടങ്ങിയതാണ്. പുതിയ ചൈനീസ് നീക്കം പണികൊടുക്കുന്നത് നമ്മുടെ രാജ്യത്തെ ബജാജ് പോലുള്ള ഓട്ടോറിക്ഷാ മുതലാളിമാര്‍ക്കാണ്. വിലകുറഞ്ഞ ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലെത്തിക്കാനാണ് ചൈനീസ് കമ്പനിയായ റോമായ് ഇലക്ട്രിക് വെഹിക്കിള്‍സിന് പരിപാടി.

ഷാങ്ഹായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റോമായ്. ഏത് ഇലക്ട്രിക് പോയിന്‍റില്‍ നിന്നും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി ഉപയോഗിച്ചാണ് റോമായ് ഓട്ടോറിക്ഷ പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള പെട്രോള്‍/എല്‍പിജി വാഹനങ്ങളെക്കാള്‍ വിലക്കുറവുണ്ട് റോമായ്ക്ക്. 40,000ത്തിനും 50,000ത്തിനും ഇടയിലാണ് ഓട്ടോറിക്ഷയുടെ വില. നിലവില്‍ രാജ്യത്തെ വിപണിയില്‍ ലഭ്യമായ ഓട്ടോറിക്ഷകള്‍ക്ക് ഒരു ലക്ഷത്തിന്‍റെ ചുറ്റുപാടിലാണ് വില.

മറ്റൊരു ഗുണം പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. ഇലക്ട്രിസിറ്റി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ കരുമ്പുക പുറന്തള്ളല്‍ ഇല്ല. 60 വാട്സ് മുതല്‍ 1000 വാട്സ് വരെ പവര്‍ ഉള്ള വാഹനങ്ങള്‍ റോമായ് വിപണിയിലെത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ 200 വാട്സ് പവറുള്ള വാഹനമായിരിക്കും എത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

More from DriveSpark

Article Published On: Friday, March 2, 2012, 11:09 [IST]
English summary
China, a country more famous for making cheap replicas of popular products is aiming at India to launch its product offensive. And the first target appears to be Kerala. Romai Electric Vehicles, a Shanghai based company is planning to launch its electric tricycles in Kerala.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X