സ്ത്രീകള്‍ക്ക് ഹെല്‍മെറ്റ്: പൊതുതാല്‍പര്യ ഹരജി

Harley Davidson
ലോകത്തെല്ലായിടത്തും സ്ത്രീകളുണ്ട്. എന്നാല്‍ അവരുടെ കൂട്ടത്തിലൊന്നും പെടുത്താന്‍ പറ്റില്ല ഭാരതസ്ത്രീകളെ. ഏതാണ്ട് ഭാവശുദ്ധിയോ മറ്റൊ കൂടുതലുണ്ടെന്നാണ് തിയറി. ജന്മി കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ഇത്തരം ചില തലതിരിഞ്ഞ സങ്കല്‍പങ്ങള്‍ക്കുമീതെയാണ് ഇന്നും ഇന്ത്യ എന്ന വലിയ രാഷ്ട്രം നിരങ്ങിനീങ്ങുന്നത്. മേല്‍പ്പറഞ്ഞ ഭാവശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി വണ്ടിയോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതില്ല എന്ന വകുപ്പ് ദില്ലി മോട്ടോര്‍വാഹന ചട്ടങ്ങളില്‍ എഴുതിപ്പിടിപ്പിച്ചത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതാണ് പുതിയ വാര്‍ത്ത.

ഉല്ലാസ് പിആര്‍ എന്ന സിനിമാസംവിധായകനാണ് പ്രസ്തുത നിയമത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്ര നിയമത്തെ ആസ്പദിച്ചാണ് സംസ്ഥാനം പ്രസ്തുത ചട്ടം രൂപപ്പെടുത്തിയതെന്ന് ദില്ലി സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. സംസ്ഥാനത്തിന്‍റെ സത്യവാങ്മൂലം പഠിച്ച് എതിര്‍വാദം അവതരിപ്പിക്കാന്‍ ഏപ്രില്‍ 25 വരെ സമയം നല്‍കിയിരിക്കുകയാണ് കോടതി.

മുടികൊഴിച്ചിലിന് പരിഹാരമായാണ് സ്ത്രീകള്‍ ഹെല്‍മെറ്റ് ധരിക്കേണ്ടെന്ന ചട്ടം ചേര്‍ത്തതെന്നാണ് പറയപ്പെടുന്നത്. ഹെല്‍മെറ്റ് ധരിക്കുന്നത് മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിഖ് സ്ത്രീകള്‍ക്ക് ഹെല്‍മെറ്റ് ധരിക്കുന്നതില്‍ മതപരമായിത്തന്നെ തടസ്സങ്ങളുണ്ടെന്ന് സിഖ്മതക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹെല്‍മെറ്റ് ധരിച്ചാല്‍ ഒരുതരം 'ആണത്തം' തോന്നിക്കുമെന്നതാണ് മറ്റൊരു പരാതി. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ഒരു ശല്യമാണ്. കുട്ടി കരഞ്ഞാല്‍ ഉമ്മകൊടുത്ത് ആശ്വസിപ്പിക്കാന്‍ കഴിയില്ല.

അതേസമയം ഈ വിഷയത്തിനു പിന്നില്‍ വളരെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ട്. സിഖ്കാര്‍ക്ക് വണ്ടിയോടിക്കുമ്പോള്‍ തലപ്പാവ് ധരിച്ചിരുന്നാല്‍ മതി. ഹെല്‍മെറ്റ് നിയമത്തെ മറികടക്കാം. ജാതി, മതം, ലിംഗം തുടങ്ങിയ വേര്‍തിരിവ് ഈ നിയമത്തിന്‍റെ കാര്യത്തില്‍ പാടില്ലെന്നാണ് ഉല്ലാസിന്‍റെ വാദം. സ്ത്രീകളുടെ കാര്യത്തില്‍ നിലവിലുള്ള ഇളവ് കോടതി ഒഴിവാക്കാനാവശ്യപ്പെടുകയാണെങ്കില്‍ അതിനടിസ്ഥാനം മേല്‍വിവരിച്ച ജാതി-മത-ലിംഗ വേര്‍തിരിവില്ലായ്മ എന്നതായിരിക്കും. ഇത് സിഖ്കാര്‍ക്ക് നിലവില്‍ ലഭിക്കുന്ന ഇളവിനെ സ്വാഭാവികമായി ചോദ്യം ചെയ്യും.

കണക്കുകള്‍ പ്രകാരം 2010ല്‍ റോഡ് ആക്സിഡന്‍റില്‍ പെട്ട് 64 സ്ത്രീകള്‍ കൊല്ലപ്പെട്ടതായി പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

More from DriveSpark

Article Published On: Friday, March 2, 2012, 17:43 [IST]
English summary
The exemption of women from wearing helmet has been questioned in a Delhi cort by a social filmmaker.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X