റിപ്പയര്‍ ചെലവ് ചുരുക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികള്

Accident
ഓട്ടോമൊബൈല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാര ഇനത്തില്‍ ഏറ്റവുമധികം ചെലവഴിക്കുന്നത് റിപ്പയറുകള്‍ക്കായാണ്. വാഹനങ്ങളുടെ എണ്ണം കൂടുകയും ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം അതിനനുപാതികമായി കൂടുകയും ചെയ്തതോടെ ബാധ്യതയുടെയും നഷ്ടസാധ്യതയുടെയും അളവ് വര്‍ധിച്ചു.

ഇതില്‍ നിന്ന് അല്‍പമൊരാശ്വാസം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് വേണം. ഇതാണ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വാഹന കമ്പനികളെ സമീപിക്കാന്‍ കാരണം. റിപ്പയര്‍ ചെലവ് കുറച്ച് ബാധ്യതയുടെ അളവ് കുറക്കാന്‍ സഹകരിക്കണമെന്നാണ് ആവശ്യം.

ഇക്കാര്യത്തില്‍ വാഹനക്കമ്പനികളെ പാട്ടിലാക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ ലോബീയിംഗിന് സാധിച്ചതായാണ് വിവരം. ഉന്നത നിലവാരമുള്ള ഡെന്‍റ് റിമൂവിംഗ് സംവിധാനങ്ങള്‍ (ആക്സിഡന്‍റില്‍ കേടുപറ്റിയ ബോഡി നിവര്‍ത്തുവാന്‍) സര്‍വീസ് സെന്‍ററുകളില്‍ ഏര്‍പ്പെടുത്തുക എന്നിങ്ങനെയുള്ള പദ്ധതികളാണ് ജനറല്‍ ഇന്‍ഷൂറന്‍സ് മുന്നോട്ടു വെച്ചത്. ഇവ റിപ്പയര്‍ ചെലവുകള്‍ കുറയ്ക്കാന്‍ സഹായകമാകും എന്നാണ് കരുതുന്നത്. ലേബര്‍ ചെലവ് പല കമ്പനികള്‍ക്ക് പലതാവുന്നതിന്‍റെ ബുദ്ധിമുട്ടും ഇന്‍ഷൂറന്‍സ് കമ്പനികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇവ ഏകീകരിക്കാനുള്ള ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

ഇന്‍ഷൂറന്‍സ് ക്ലെയിം ഉന്നയിച്ചവരില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ പഠിച്ചതില്‍ നിന്നാണ് ഇന്‍ഷൂറന്‍സ് ബാധ്യത ഏറ്റുന്ന അപാകതകള്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ കണ്ടെത്തയത്.

More from DriveSpark

Article Published On: Thursday, February 2, 2012, 15:05 [IST]
English summary
The cost of repairing your vehicle is set to slide for the first time in many years after general insurers forced carmakers to reduce repair prices.
കൂടുതല്‍... #car #കാര്‍ #ബിസിനസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X