മാരുതി അര്‍മാദിക്കുന്നു

മാരുതി സുസുക്കിയില്‍ നിന്നുള്ള എംപിവിയായ എര്‍റ്റിഗയുടെ ലോഞ്ച് വില്‍പനയില്‍ സഹായിച്ച ഘടകങ്ങളിലൊന്നാണ്. ഇന്ത്യന്‍ വിപണിവിഹിതം 50 ശതമാനം കണ്ട് കൂട്ടാനുള്ള മാരുതിയുടെ ലാക്കിന് എര്‍റ്റിഗയില്‍ നിന്നുള്ള പിന്തുണ കമ്പനി വളരെ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞമാസം മൊത്തം 5,593 യൂട്ടിലിറ്റി വാഹനങ്ങള്‍ വിറഴിച്ചതായി മാരുതി അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷം 217 യൂട്ടിലിറ്റി വാഹനങ്ങളാണ് വിറ്റഴിച്ചിരുന്നത്. എര്‍റ്റിഗയെക്കൂടാതെ ജിപ്സി, ഗ്രാന്‍ഡ് വിറ്റേറ എന്നീ വാഹനങ്ങളാണ് യൂട്ടിലിറ്റി വിഭാഗത്തില്‍ മാരുതിക്കുള്ളത്. ഇവയില്‍ ഗ്രാന്‍ഡ് വിറ്റേറ വോള്യം വിപണിയില്‍ ഇല്ലാത്ത വാഹനമാണ്. ഏറെ ആരാധകരുണ്ടെങ്കിലും ജിപ്സി പട്ടാളബാരക്കുകളിലേക്കുള്ള യാത്രയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ചെറുകാര്‍ വില്‍പനയില്‍ മാരുതി പിന്നാക്കം പോകുന്നത് തുടരുന്നതാണ് കഴിഞ്ഞ മാസം കണ്ടത്. 26.4% കണ്ട് ഇടിവ് മാരുതി 800, ആള്‍ട്ടോ, എ-സ്റ്റാര്‍, വാഗണ്‍ ആര്‍ എന്നീ വാഹനങ്ങള്‍ക്കുണ്ടായി. അതേസമയം സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്സ് എന്നീ വാഹനങ്ങളും വില്‍പന വര്‍ധനവ് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മാരുതിയെ സഹായിക്കുന്നു. 43% കണ്ടാണ് ഈ വാഹനങ്ങളുടെ വില്‍പനയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.
സ്വിഫ്റ്റ് ഡിസൈര്‍ സെഡാനിന്‍റെ വില്‍പന 31.5% വളര്‍ച്ച പ്രകടിപ്പിച്ചു. മൊത്തം 15,510 വാഹനങ്ങളാണ് വിറ്റഴിച്ചത്. അതേസമയം എസ്എക്സ്4 സെഡാന്‍ വില്‍പന വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്. 70% ശതമാനമാണ് എസ്എക്സ്4ന്‍റെ ഇടിവ് നിരക്ക്. മാരുതി വാനുകളായ ഒമ്‍നി, ഈക്കോ എന്നിവയുടെ വില്‍പനയില്‍ 10 ശതമാനത്തിന്‍റെ ഇടിവുണ്ടായിട്ടുണ്ട്.
കമ്പനിയുടെ കയറ്റുമതി 1.5% ശതമാനം വര്‍ധിച്ചു. 10,160 യൂണിറ്റാണ് കയറ്റിവിട്ടത്.


Click it and Unblock the Notifications








