ആലൂക്കാസ് ഗോസ്റ്റിന് 20.22 ലക്ഷം നികുതി

പുതിയ വാര്‍ത്തകള്‍ പറയുന്നത് ജോയ് ആലൂക്കാസ് വാങ്ങിയ റോല്‍സ് റോയ്സ് ഗോസ്റ്റിനെക്കുറിച്ചാണ്. ലണ്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു വാഹനം. 2.5 കോടിയുടെ വാഹനം നിരത്തിലിറക്കാന്‍ ആര്‍ടിഓയ്ക്ക് 15 വര്‍ഷത്തേക്ക് നികുതിയായി അടച്ചത് 20.22 ലക്ഷം രൂപ! ആനയ്ക്ക് മാത്രമല്ല, കാരക്കോലിനും വിലയുണ്ട്.
ഈയിടെ യുകെയില്‍ നിന്ന് മറ്റൊരാള്‍ ഇറക്കുമതി ചെയ്ത 4.7 കോടിയുടെ റോള്‍സ് റോയ്സ് കാറിന് എറണാകുളം ആര്‍ടിഓയ്ക്ക് നികുതിയിനത്തില്‍ ലഭിച്ചത് 24.39 ലക്ഷം രൂപയാണ്. ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കമുള്ള സംഗതികള്‍ വെറെ കിടക്കുമ്പോളാണിത്.


Click it and Unblock the Notifications








