നാനോയ്ക്ക് എക്കാലത്തെയും വലിയ വില്‍പന

ടാറ്റയുടെ വാഹന വില്‍പനയില്‍ മൊത്തത്തില്‍ വന്‍ വര്‍ധനയാണ് ഇക്കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. 20 ശതമാനം കണ്ടാണ് ടാറ്റ വളര്‍ന്നത്. 100,414 യൂണിറ്റ് കാറുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ടാറ്റ വിറ്റത് 83,363 കാറുകളാണ്.
യാത്രാവാഹന വിഭാഗത്തില്‍ 34 ശതമാനം വളര്‍ച്ചയാണ് ടാറ്റയ്ക്കുണ്ടായിരിക്കുന്നത്. 36,984 യൂണിറ്റാണ് ഈ വിബാഗത്തില്‍ വില്‍പന.
ഇന്‍ഡിക സീരീസ് കാറുകള്‍ 11,420 യൂണിറ്റ് വിറ്റുപോയി. 65 ശതമാനത്തിന്‍റെ വളര്‍ച്ചയാണിത്. ഇന്‍ഡിഗോ വിഭാഗം കാറുകള്‍ 8,295 എണ്ണമാണ് വിറ്റുപോയത്. ഇത് 15 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് കാണിക്കുന്നത്.
സുമോ, സഫാരി എസ് യു വികളും ആര്യ ക്രോസ്സോവറും ചേര്‍ന്ന് 40 ശതമാനം വളര്‍ച്ച സമ്മാനിച്ചു. ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങളുടെ വിഭാഗത്തില്‍ 37 ശതമാനം വില്‍പന വളര്‍ച്ചയുണ്ടായിട്ടുണ്ട്.


Click it and Unblock the Notifications








