നാനോ കുതിരശക്തി കൂട്ടുന്നു!

നിലവില്‍ 624 സിസിയുടേതാണ് നാനോ. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് നാനോയുടെ എന്‍ജിന്‍ ശേഷി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. വര്‍ധിപ്പിക്കുക എന്നാല്‍ എതാണ്ട് 900 സിസി വരെ. സങ്ങതിയുടെ കിടപ്പുവശം ഇപ്പോള്‍ പിടികിട്ടിയിട്ടുണ്ടാകും നിങ്ങള്‍ക്ക്. അതെ, ടാറ്റാ നാനോ ഇന്ത്യന്‍ വിപണിയിലെ "വലിയ പുള്ളി"യെത്തന്നെയാണ് ലക്ഷ്യം വെക്കുന്നത്. മാരുതി സുസുക്കി ആള്‍ട്ടോ, ആള്‍ട്ടോ കെ10 എന്നിവയ്ക്കെല്ലാം പകരക്കാരനാവാന്‍ നാനോ ലക്ഷ്യമിടുന്നു! ഇതുകൂടാതെ ഹ്യൂണ്ടായ് ഇയോണ്‍ എന്ന പുതുമുറക്കാരനും 900 സിസി നാനോ വെല്ലുവിളിയുയര്‍ത്തും.
പവറിന്‍റെ കുറവ് നിമിത്തം ടാറ്റ നാനോ നഷ്ടപ്പെടുത്തുന്ന ഒരു വിഭാഗം യുവാക്കളാണ്. ഈ കുറവ് നികത്തുക എന്നതാണ് നാനോയുടെ എന്‍ജിന്‍ ശേഷി ഉയര്‍ത്തുന്നതിലൂടെ ടാറ്റ ലക്ഷ്യം വെക്കുന്നത്. 60-80 കുതിരശക്തിയിലേക്ക് നാനോ കയറിനില്‍ക്കും.
ടാറ്റ നാനോയുടെ നിലവിലെ എന്‍ജിന്‍ ഉതിര്‍ക്കുന്ന ശബ്ദം അത്ര സുഖകരമാണെന്ന് ആരും കരുതുന്നില്ല. ശബ്ദമലിനീകരണമുണ്ടാക്കാത്ത എന്‍ജിനോടുകൂടിയ നാനോ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുമെന്നാണ് കരുതേണ്ടത്.


Click it and Unblock the Notifications