ഡൈംലര്‍ ഇന്ത്യയെ ആക്രമിക്കുന്നു

Daimler Truck
ലോകത്തിലെ രണ്ടാമത്തെ വലിയ ട്രക്ക് നിര്‍മാതാവായ ഡൈംലര്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു. ഭാരത് ബെന്‍സ് എന്ന പേരിലാണ് വിപണിപ്രവേശം. ഹെവി വാഹനങ്ങളും ലൈറ്റ് ട്രക്കുകളും നിര്‍മിച്ചുവില്‍ക്കുവാന്‍ ഡൈംലറിന് പദ്ധതിയുണ്ട്. ഈ വര്‍ഷത്തിന്‍റെ പകുതി കടക്കുമ്പോള്‍ കൂടുതല്‍ വാഹനങ്ങളുടെ വിപണിപ്രവേശം പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

4,400 കോടിയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ ഡൈംലര്‍ ഉദ്ദേശിക്കുന്നത്. ആക്രമണാത്മകമായ ശൈലിയില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുക എന്നതാണ് കമ്പനിയുടെ നയം. കമ്പനി ലോഞ്ച് ചെയ്ത് അടുത്ത 20 മാസത്തിനകം 17 ട്രക്കുകള്‍ വിപണിയില്‍ ലോഞ്ച് ചെയ്യും. മിത്സുബിഷി ഫസ്കോ ട്രക്സിന്‍റെ സെന്‍റര്‍ പ്ലാറ്റ്ഫോമുകളിലാണ് ഭാരത്ബെന്‍സിന്‍റെ വാഹനങ്ങള്‍ രംഗത്തു വരിക. ഡൈലര്‍ ട്രക്സിന് മിത്സുബിഷി ഫസ്കോയില്‍ 887.9 ശതമാനം ഓഹരിയുണ്ട്.

യൂറോപ്പിന് പുറത്തുള്ള ഡൈലര്‍ ട്രക്സിന്‍റെ ഏറ്റവും വലിയ നിക്ഷേപമാണ് ഇന്ത്യയിലേതെന്ന് കമ്പനി സിഇഓ മാര്‍ക് ലിസ്റ്റോസെല്ല പറയുന്നു. ചെന്നൈയിലെ ഒറഗഡത്താണ് ഡൈംലര്‍ പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തില്‍ 36,000 ട്രക്കുകള്‍ പുറത്തിറക്കാന്‍ ഈ പ്ലാന്‍റിന് ശേഷിയുണ്ട്.

More from DriveSpark

Article Published On: Monday, March 5, 2012, 16:42 [IST]
English summary
Daimler trucks entered India with $887.9 million investment. Daimler India Commercial Vehicles – DICV will sell Heavy Duty Trucks (HDT) and Light Duty Trucks (LDT) in India under the brand BharatBenz.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X