ഡാറ്റ്സന്‍ വരുന്നത് നാനോയ്ക്ക് പണി കൊടുക്കാന്‍?

ആകെമുങ്ങിയാല്‍ കുളിരില്ല എന്നാണല്ലോ? എന്നാല്‍ ആകെ മുങ്ങാന്‍ നിസ്സാന്‍ തയ്യാറല്ല. ഏതാണ്ട് അരയില്‍ തട്ടും എന്നായപ്പോള്‍ നിസ്സാന്‍ ഒന്നു സന്ദേഹിച്ചു. ഇനി പോണോ? ഇന്നത്തെ നിലയില്‍ നിസ്സാനിനെ ഇന്ത്യ കണക്കിലെടുത്തിരിക്കുന്നത് ഒരു പ്രീമിയം ബ്രാന്‍ഡ് ആയിട്ടാണ്. പ്രീമിയം ബ്രാന്‍ഡ് എന്ന പേരില്‍ വെള്ളം ചെര്‍ത്ത് വിലക്കുറവുള്ള കാര്‍ നിരത്തിലെത്തിക്കാന്‍ നിസ്സാന് മനസ്സില്ല. ഈ സന്ദേഹത്തിന്‍റെ ബൈപ്രൊഡക്ട് ആകുന്നു ഡാറ്റ്സന്‍ എന്ന നിസ്സാനിന്‍റെ പഴയ ബ്രാന്‍ഡായ ഡാറ്റ്സനിന്‍റെ അവതാരം. ഇന്ത്യയില്‍ വിലക്കുറവുള്ള കാര്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുക.
ഡാറ്റ്സനിന്‍റെ വരവ് സംബന്ധിച്ച് ജനീവ മോട്ടോര്‍ ഷോയിലെ നിസ്സാന്‍ പ്രതിനിധികള്‍ ഉറപ്പ് നല്‍കിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്.
നിലവില്‍ മൈക്രയാണ് നിസ്സാനിന്‍റെ ഏറ്റവും വിലക്കുറവുള്ള വാഹനം. അഞ്ച് ലക്ഷത്തിന്‍റെ ചുറ്റുപാടിലാണ് വില. ഡാറ്റ്സനിന്‍റെ ഉദ്ദേശ്യം അഞ്ച് ലക്ഷത്തിന് താഴെയുള്ള വാഹനങ്ങള്‍ നിരത്തിലെത്തിക്കുക എന്നതാണ്. ബൈക്കുകളില്‍ നിന്ന് കാറുകളിലേക്കുള്ള ജനങ്ങളുടെ പരിവര്‍ത്തനം ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നതായി നിസ്സാന്‍ ഇന്ത്യ വൈസ് പ്രസിഡന്‍റ് ആന്‍ഡി പാല്‍മര്‍ പറയുന്നു. ഈ വിഭാഗത്തെ നിലവില്‍ പിടികൂടുന്നത് ടാറ്റ നാനോയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇതില്‍ നിന്ന് എന്താണ് നാം മനസ്സിലാക്കേണ്ടത്?
അദായദുത്തമാ, ടാറ്റ നാനോയുടെ ഒരു എതിരാളിയുമായി നിരത്തിലിറങ്ങാന്‍ ഡാറ്റ്സന്‍ തയ്യാറെടുക്കുന്നു എന്നാണ് സന്ദര്‍ഭവും സാരസ്യവും വെച്ച് നാം മനസ്സിലാക്കേണ്ടത്. ബൈക്കില്‍ നിന്ന് കാറിലേക്ക് കാലെടുത്തു കുത്തുന്നവരെ ലക്ഷ്യം വെക്കുന്നു എന്നതാണ് നാനോയുടെ പ്രചാരണങ്ങളില്‍ ഏറെ കേട്ടിരുന്ന കാര്യം. നിലവില്‍ നാനോയ്ക്ക് ഒരു എതിരാളി എന്നു പറയാവുന്ന വാഹനം ബജാജ് ആര്‍ഇ6 ആണ്. ഇതൊരു കാറാണോ ഓട്ടോറിക്ഷയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.
അതേസമയം ബജാജ് ആര്‍ഇ60യുടെ പ്ലാറ്റ്ഫോം ഡാറ്റ്സന്‍ പങ്കിടുമെന്നൊരു ഊഹം പരക്കുന്നു. എത്രത്തോളം സത്യമുണ്ടെന്ന് കണ്ടറിയണം.


Click it and Unblock the Notifications








