നാനോ അമേരിക്കയിലേക്ക്

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ നാനോ ലോഞ്ച് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ടാറ്റ മോട്ടോഴ്സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുമായി സിഡ്നി ഹെറാള്‍ഡ് നടത്തിയ അഭിമുഖത്തിലാണ് ഈ വിവരം പുറത്തു വന്നത്.
നിലവിലുള്ള വാഹനത്തെക്കാള്‍ അല്‍പം വീതി കൂടിയതായിരിക്കും അമേരിക്കന്‍ നാനോ എന്ന് രത്തന്‍ ടാറ്റ വ്യക്തമാക്കി. ആധുനികമായ സുരക്ഷാ സംവിധാനങ്ങള്‍ വാവോയില്‍ ഘടിപ്പിക്കും. മികച്ച ബ്രേക്കിംഗ് സംവിധാനവും ലഭ്യമാക്കും. ഇലക്ട്രിക് പതിപ്പും ഇതോടൊപ്പം വിപണിയിലെത്തിക്കുമെന്ന് ടാറ്റ വ്യക്തമാക്കി.


Click it and Unblock the Notifications








