ഷെവര്‍ലെ സെയ്‍ല്‍ ജൂണില്‍
റിപ്പോര്‍ട്ടുകള്‍ പ്രകാരം സെയ്‍ല്‍ ഹാച്ച്ബാക്ക് പതിപ്പ് 2012 ജൂണ്‍ മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തും. സെയ്‍ലിന്‍റെ സെഡാന്‍ പതിപ്പ് വര്‍ഷാവസാനത്തോടെ മാത്രമേ വിപണിയില്‍ എത്തുകയുള്ളൂ.
മിഡ്‍സൈസ് സെഡാന്‍ വിപണിയില്‍ കടുത്ത മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് കൂടുതല്‍ കടുത്തതാക്കാന്‍ സെയ്‍ലിന്‍റെ വരവ് സഹായിക്കും. മാരുതി സ്വിഫ്റ്റ് ഡിസൈര്‍, എട്യോസ് ലിവ തുടങ്ങിയ താരങ്ങളോടാണ് സെയ്‍ല്‍ മത്സരിക്കുക.
ദില്ലി ഓട്ടോ എക്സ്പോയിലാണ്സെയ്‍ല്‍ ഔദ്യോഗികമായി അവതരിച്ചത്. സെയ്‍ല്‍ ഹാച്ച്ബാക്ക് പ്രീമിയം നിലവാരത്തിലാണ് ഇടം പിടിക്കുക. സമാനമായ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന സെഡാന്‍ മോഡല്‍ എന്‍ട്രി ലെവല്‍ വിഭാഗത്തിലും.
ഹാച്ച്ബാക്ക് മോഡല്‍ 4 മീറ്ററില്‍ താഴെയുള്ള വിഭാഗത്തില്‍ ഇടം പിടിക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇതിനുണ്ടാവുക. മാരുതി സ്വിഫ്റ്റ്, ടൊയോട്ട എട്യോസ്, ഫോര്‍ഡ് ഫിഗോ, ഫോക്സ്‍വാഗണ്‍ പോളോ തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളുമായി ഈ വാഹനം ഏല്‍ക്കും.
4 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയിലായിരിക്കും വിലയെന്ന് അനുമാനിക്കാം.


Click it and Unblock the Notifications









