മല്ലികയ്ക്ക് കാര്‍ വില്‍ക്കില്ലെന്ന് റോള്‍സ് റോയ്സ

Mallika
പണമുണ്ടെങ്കില്‍ കാര്‍ വാങ്ങാം എന്നാണ് നമ്മുടെയൊക്കെ ധാരണ. മല്ലികാ ഷെരാവത്തിന്‍റെ ധാരണയും ഇതു തന്നെയായിരുന്നു. ഇങ്ങനെ എന്തെല്ലാം തെറ്റിദ്ധാരണകളുടെ പുറത്താണ് നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നതെന്ന് മല്ലികയുടെ അനുഭവം നമുക്ക് വ്യക്തമാക്കിത്തരും.

റോള്‍സ് റോയ്സ് കാര്‍ വാങ്ങാന്‍ പോയപ്പോളാണ് മല്ലികാ ഷെരാവത്ത് തന്‍റെ ബാഗിലെ പണത്തിന് മൂല്യം കുറവാണെന്ന് തിരിച്ചറിഞ്ഞത്. വളരെ ആഹ്ലാദത്തോടെയാണ് മല്ലിക ഷോറൂമിലേക്ക് നടന്നു കയറിയത്. ഇത്തരം കാര്യങ്ങള്‍ നേരിട്ട് സംസാരിക്കാനാണ് മല്ലികയ്ക്ക് ഇഷ്ടം. കൊല്ലുന്ന സൗന്ദര്യവുമായി തന്‍റെ മുമ്പിലിരിക്കുന്ന മല്ലികാ ഷെരാവത്തിന്‍റെ മുഖത്തു നോക്കി ഷോറൂം മാനേജര്‍ മുഖത്തടിക്കുന്ന ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു: "ക്ഷമിക്കണം മല്ലിക, നിങ്ങള്‍ക്ക് കാര്‍ വില്‍ക്കുവാന്‍ ഞങ്ങള്‍ ആലോചിക്കുന്നില്ല!". ഞാന്‍ ഞെട്ടി. നിങ്ങള്‍ ഞെട്ടിയോ?

അതാണ് റോള്‍സ് റോയ്സ്. പണമുള്ള എല്ലാവര്‍ക്കും സ്വന്തമാക്കാന്‍ പറ്റിയ ഒരു ബ്രാന്‍ഡ് നാമമല്ല അത്. വാങ്ങുന്നയാളുടെ കുടുംബ ചരിത്രം മുഴുവന്‍ പഠിച്ച്. അയാളുടെ ഇപ്പോഴത്തെ സാമൂഹിക നിലവാരം മനസ്സിലാക്കിയാണ് റോള്‍സ് റോയ്സ് സ്വന്തമാക്കാന്‍ അയാള്‍ യോഗ്യനാണോ എന്ന് കമ്പനി തീരുമാനിക്കുക. ഇനി നിങ്ങള്‍ക്ക് ചുറ്റുപാടും ഒന്നു കണ്ണോടിക്കാം. റോള്‍സ് റോയ്സ് സ്വന്തമാക്കാന്‍ ആഗ്രഹിച്ച് മറ്റു പല കാറുകളിലേക്കും പോയ പലരെയും നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കും. മല്ലികയ്ക്ക് കിട്ടിയ അതേ മറുപടി അവര്‍ക്കും കിട്ടിക്കാണും. അവരുടെ മുഖം അപ്പോള്‍ എങ്ങനെയായിരിക്കും എന്ന് ഭാവന ചെയ്യുക.

മല്ലികാ ഷെരാവത്തിന് ഇന്ത്യയിലുള്ളത് ഒരു സെക്സി ഇമേജാണ്. ഇത്തരമൊരാള്‍ക്ക് കാര്‍ വിറ്റാല്‍ അത് കമ്പനിയുടെ ഇമേജിനെയും ബാധിക്കും എന്നാണ് റോള്‍സ് റോയ്സ് തിയറി. അതേസമയം സഞ്ജയ് ദത്ത് തന്‍റെ ഭാര്യക്ക് റോള്‍സ് റോയ്സ് വാങ്ങി സമ്മാനിച്ചിട്ടുണ്ട്. മുംബൈ സ്ഫോടനക്കേസിലുള്‍പ്പെടെ ഉള്‍പ്പെട്ട് വിചാരണ ചെയ്യപ്പെട്ടയാളല്ലെ സഞ്ജയ് ദത്ത് എന്ന് ചോദിച്ചിട്ടു കാര്യമില്ല. റോള്‍സ് റോയ്സ് വരുന്നത് ആ പഴയ കൊളോണിയല്‍ ബ്രിട്ടനില്‍ നിന്നാണ്.

More from DriveSpark

Article Published On: Thursday, March 15, 2012, 12:54 [IST]
English summary
Rolls Royce is a prestigious brand that has made its marque all over the world with its legendary cars. When it comes to selling, the iconic British brand is extremely choosy with its buyers as it cannot be owned by anyone who has the wealth to buy it. It was recently reported that the carmaker refused to sell its car to Bollywood actress Mallika Sherawat.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X