ഐശ്വര്യയുടെ മകള്‍ക്ക് ഓഡി എ8

ബോളിവുഡ് നടിമാരോ, നടന്മാരുടെ ഭാര്യമാരോ പ്രസവിച്ചാല്‍ വില കൂടിയ ആഡംബര കാര്‍ ഒരെണ്ണം ബുക്ക് ചെയ്യുന്നത് ഒരു മതപരമായ ചടങ്ങുപോലെയാണ്. അഭിഷേക് ബച്ചനും ആ പതിവ് തെറ്റിക്കുന്നില്ല. ഐശ്യര്യയുടെ മകള്‍ ആരാധ്യയ്ക്കു വേണ്ടി ഓഡി എ8 കാറാണ് ബുക്ക് ചെയ്തിട്ടുള്ളത്.
ഒന്നരക്കോടി രൂപയാണ് ഓഡി എ8ന് വില. അച്ഛന്‍ ബച്ചന്‍ സ്നേഹാധിക്യം കൊണ്ട് ചെയ്യുന്ന പരിപാടികള്‍ ആരാധ്യ വല്ലോം അറിയുന്നുണ്ടോ എന്തോ!
അസാധ്യമായ ഡിസൈന്‍ സൗന്ദര്യമാണ് ഓഡി എ8ന്‍റേത്. നീണ്ട വീല്‍ ബേസ് ഈ വാഹനത്തിനുണ്ട്. ഒരു അത്‍ലറ്റിന്‍റെ ശാരീരിക സവിശേഷതകള്‍ ഈ കാറിന്‍റെ എക്സ്റ്റീരിയറില്‍ കാണാവുന്നതാണ്. എ8 എല്‍ 4.2 ക്വട്രോ, എ8 എല്‍ 3.0 ക്വട്രോ, എ8 എല്‍ 4.2 ക്വട്രോ, എ8 എല്‍ ഡബ്ലിയു 12 ക്വട്രോ എന്നീ എന്‍ജിന്‍ വേരിയന്‍റുകളില്‍ ഈ കാര്‍ ലഭ്യമാണ്.
ഇവയില്‍ ഏതാണ് ഐശ്വര്യക്കും ആരാധ്യക്കുമായി അഭിഷേക് ബുക്ക് ചെയ്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല


Click it and Unblock the Notifications








