എര്‍റ്റിഗയ്ക്ക് ഇനി പേടിക്കേണ്ട

Maruti Suzuki Ertiga
മാരുതി സുസുക്കി എര്‍റ്റിഗ എന്ന എംപിവി വിപണിയിലെത്തുന്ന ദിനം കാത്തിരിപ്പാണ് ഇന്ത്യ. പൊതുവില്‍ എം പി വി ദാരിദ്ര്യം അനുഭവപ്പെടുന്ന രാഷ്ട്രമാണ് നമ്മുടേത്. ഇതിനിടയിലാണ് ഡീസല്‍ ഇന്ധനം സംബന്ധിച്ച നയങ്ങളില്‍ ചില മാറ്റങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആലോഡന തുടങ്ങിയത്. ഡീസലിന്‍റെ വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ പെരുകി. ഇതോടെ മാരുതി എര്‍റ്റിഗ ഇന്ത്യന്‍ പ്രവേശനം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു.

എന്നാല്‍ ബജറ്റ് അവതരണം കഴിഞ്ഞതോടെ ഇത്തരം ഭയങ്ങള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്. ഡീസല്‍ കാറുകള്‍ക്ക് കൂടുതല്‍ നികുതി ഈടാക്കുക എന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിഞ്ഞിരിക്കുകയാണ്. കാര്‍ നിര്‍മാതാക്കളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഇതു സംബന്ധി ഉയര്‍ന്നിരുന്നത്. ഡീസല്‍ കാറുകള്‍ക്ക് നികുതി ഉയര്‍ത്തിയില്ലെങ്കിലും മറ്റ് വഴികളില്‍ കാറുകളുടെ വിവിധ തരത്തിലുള്ള നികുതികള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ബജറ്റിന് ശേഷം മാത്രമേ എര്‍റ്റിഗ പുറത്തു വരൂ എന്നാണ് കേട്ടിരുന്നത്. ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ഡീസല്‍ എര്‍റ്റിഗയ്ക്ക് പ്രതികൂലമല്ലാത്തതിനാല്‍ ലോഞ്ച് അധികം വൈകാതെ പ്രതീക്ഷിക്കാം. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല. പെട്രോള്‍-ഡീസല്‍ പതിപ്പുകള്‍ എര്‍റ്റിഗയ്ക്ക് ഉണ്ടായിരിക്കും.

More from DriveSpark

Article Published On: Monday, March 19, 2012, 11:02 [IST]
English summary
Maruti Suzuki was in a tricky situation last month wen it decided to launch the Ertiga in early March days before the union budget. The decision was made but there was still doubts about the government's policy on the auto industry, particularly on diesel cars. There was also the fear of additional taxes on diesel that would made diesel cars unattractive.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X