ടാക്സി സ്വിഫ്റ്റ് ഡിസൈര്‍ ലോഞ്ച് ചെയ്തു

Maruti Suzuki Swift Dzire
മാരുതി സുസുക്കി ഡിസൈറിന്‍റെ പുതിയ നാല് മീറ്റര്‍ പതിപ്പ് മികച്ച മുന്നേറ്റം തുടരുമ്പോള്‍ പഴയ പതിപ്പിന്‍റെ പുതിയ വിപണി സാധ്യത കണ്ടെത്തിയിരിക്കുകയാണ് കമ്പനി. ടാക്സി മേഖലയില്‍ സ്വിഫ്റ്റ് ഡിസൈറിനുള്ള മാന്യമായ ഡിമാന്‍ഡ് മുതലെടുക്കാന്‍ പഴയ മോഡല്‍ ഡിസൈര്‍, സ്വിഫ്റ്റ് ഡിസൈര്‍ ടൂര്‍ എന്ന പേരില്‍ ലോഞ്ച് ചെയ്തിരിക്കുന്നു.

ഈ വാഹനം പക്ഷെ പൊതു വിപണിയില്‍ ലഭ്യമാകില്ല. ടാക്സി കമ്പനികള്‍ക്ക് നേരിട്ടാണ് ഇവ വില്‍ക്കുക. എസി, പവര്‍ സ്റ്റിയറിംഗ് തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകള്‍ നിലനിര്‍ത്തിയാണ് ടാക്സി ഡിസൈര്‍ വരിക. മുന്‍ - പിന്‍ ബംബറുകളും ഔട്‍സൈഡ് റിയര്‍വ്യൂ മിററുകളും ഡോര്‍ ഹാന്‍ഡിലുകളും കറുത്ത നിറത്തിലായിരിക്കും.

4.88 ലക്ഷത്തിന് പെട്രോള്‍ പതിപ്പും 5.91 ലക്ഷത്തിന് ഡീസല്‍ പതിപ്പും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് നിലവില്‍ ടാക്സികളായി ഉപയോഗിക്കുന്ന ടാറ്റ ഇന്‍ഡിഗോ എക്സ് എല്‍ പോലുള്ള വാഹനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തും.

മോഡല്‍ ഡീസല്‍ പെട്രോള്‍
മാരുതി ഡിസൈര്‍ ടൂര്‍ 5.91 ലക്ഷം 4.88 ലക്ഷം
ടാറ്റ ഇന്‍ഡിഗോ എക്സ് എല്‍ 5.91 ലക്ഷം 6.29 ലക്ഷം
ടൊയോട്ട എട്യോസ് 6.69 ലക്ഷം 5.14 ലക്ഷം
മഹീന്ദ്ര വെരിറ്റോ 5.97 ലക്ഷം 5.04 ലക്ഷം

More from DriveSpark

Article Published On: Tuesday, March 20, 2012, 15:24 [IST]
English summary
Maruti Suzuki has relaunched the old generation Swift DZire as the DZire Tour.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X