എക്സ്‍യുവിക്ക് ചെലവ് കുറഞ്ഞ പതിപ്പ്?

Mahindra XUV500
മഹീന്ദ്ര എക്സ് യു വി500 സ്വന്തം ഇടം കണ്ടെത്തിക്കഴിഞ്ഞു. ആവശ്യക്കാരേറിയപ്പോള്‍ ഇടക്കാലത്ത് എക്സ് യു വിയുടെ ബുക്കിംഗ് നിറുത്തി വെക്കുക പോലും ചെയ്തു മഹീന്ദ്ര. ഡിമാന്‍റിലെ ഈ വര്‍ധന ഇനിയും കൂട്ടാനുള്ള നടപടിയിലേക്ക് കമ്പനി നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. എക്സ് യു വി500യുടെ ഒരു ചെലവ് കുറഞ്ഞ പതിപ്പ് വിപണിയിലെത്തിക്കാനാണ് പുതിയ നീക്കം.

എക്സ് യു വിയുടെ സ്റ്റാന്‍ഡേര്ഡ് പതിപ്പായ ഡബ്ലിയു6-ല്‍ നിന്ന് ചില സവിശേഷതകള്‍ നീക്കം ചെയ്ത് വില കുറയ്ക്കാനാണ് പദ്ധതി. അടുത്തു തന്നെ വിപണിയില്‍ എത്താനിരിക്കുന്ന ടാറ്റ സഫാരി സ്റ്റോമിന്‍റെ വിലനിലവാരത്തിലേക്ക് എത്തിനില്‍ക്കാന്‍ കഴിഞ്ഞാല്‍ അത് ഗുണകരമായിത്തീരും.

പുതിയ എക്സ്‍യുവിയില്‍ ഡീസല്‍ എന്‍ജിനും പ്രതീക്ഷിക്കുന്നുണ്ട്. നിരവധി ഡീസല്‍ എന്‍ജിനുകള്‍ മഹീന്ദ്രയുടെ പക്കലുണ്ട്. ഇവയിലൊന്ന് മഹീന്ദ്ര എക്സ് യു വി 500-ക്കായി ഉപയോഗിക്കാവുന്നതാണ്. സൈലോ, സ്കോര്‍പിയോ എന്നീ വാഹനങ്ങള്‍ നിലവില്‍ വ്യത്യസ്ത എന്‍ജിന്‍ പതിപ്പുകള്‍ ലഭ്യമാണ്. ഇത്തരത്തില്‍ ഒരു നിലപാട് എക്സ് യു വിയുടെ കാര്യത്തിലും എടുക്കാവുന്നതാണ്.

More from DriveSpark

Article Published On: Saturday, March 24, 2012, 16:15 [IST]
English summary
Mahindra Global SUV the XUV 500 might soon get a low cost variant. The cheaper XUV 500 will be a stripped out version of the entry level W6 variant without many features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X