മിറാഷ് ഉല്‍പാദനം തുടങ്ങി!

മിത്സുബിഷിയുടെ മിറാഷ് ഹാച്ച്ബാക്കിന്‍റെ ഇന്ത്യന്‍ പ്രവേശനത്തെ കുറിച്ച് കുറെനാളായി കേള്‍ക്കുന്നതാണ്. പുതിയ വാര്‍ത്തകള്‍ പറയുന്നത് ഈ വാഹനത്തിന്‍റെ ഉല്‍പാദനം തായ്‍ലന്‍ഡില്‍ തുടങ്ങിയതായാണ്. കമ്പനിയുടെ ലെം ഛബാംങിലെ പുതിയ ഫാക്ടറിയില്‍ മിറാഷ് ഉല്‍പാദനം നടക്കുന്നു. ഇത് ഇന്ത്യയിലേക്കുള്ള വരവിന്‍റെ ആദ്യപടിയായി കണക്കാക്കാവുന്നതാണ്. എങ്കില്‍ എന്ന് ഇവള്‍ വരും? ഇക്കാര്യത്തില്‍ യാതൊരു സൂചനയും ഈ ജപ്പാന്‍ കമ്പനി നല്‍കുന്നില്ല.
തായ്‍ലന്‍ഡ് മാര്‍ക്കറ്റില്‍ അടുത്തയാഴ്ച മുതല്‍ മിറാഷിന്‍റെ വില്‍പന തുടങ്ങും. 6 മുതല്‍ 9 ലക്ഷം വരെയാണ് പ്രതീക്ഷിക്കപ്പെടുന്ന വിലനിലവാരം. 1.2 ലിറ്ററിന്‍റെ 4 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിനുണ്ടാവുക. 78 കുതിരകളുടെ ശേഷി ഈ എന്‍ജിന്‍ പേറും. സിവിടി ട്രാന്‍സ്മിഷനിലും മാന്വല്‍ ട്രാന്‍സ്മിഷനിലും ഈ വാഹനം ലഭ്യമാകുമെന്നാണ് അറിയുന്നത്. മാന്വല്‍ ട്രാന്‍സ്മിഷന്‍ 5 സ്പീഡ് ആയിരിക്കും.
ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളിലെല്ലാം മിറാഷിന് വിപണി കണ്ടെത്താന്‍ മിത്സുബിഷിക്ക് പദ്ധതിയുണ്ട്. മിറാഷ് പ്ലാറ്റ്ഫോമില്‍ ഒരു സെഡാനും വിപണിയിലെത്തുമെന്ന് കേള്‍ക്കുന്നു


Click it and Unblock the Notifications








