ആഡംബര ഇറക്കുമതി വിലയേറുന്നു

Ferrari FF
2012-13ലെ സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് ഓട്ടോമേഖലയിലുണ്ടാക്കുന്ന ആഘാതങ്ങള്‍ ചില്ലറയല്ല. കാറുകള്‍ക്കു മേലുള്ള വിവിധ നികുതികള്‍ കൂട്ടിയത് കാര്‍ നിര്‍മാതാക്കള്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ നികുതിയും വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇറക്കുമതിക്കാറുകളുടെ വിലക്കയറ്റം സംബന്ധിച്ച് ഒരു സമഗ്ര വിശകലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ചെറുകാറുകളുടം വില നികുതിവര്‍ധന മൂലം വര്‍ധിച്ചത് ആയിരങ്ങളാണെങ്കില്‍ ഇറക്കുമതിക്കാറുകളുടെ കാര്യത്തില്‍ ഇത് ലക്ഷങ്ങളാണ്. ഫെരാരി, പോഷെ, ലംബോര്‍ഗിനി, റോള്‍സ് റോയ്സ്, ബെന്‍ലെ തുടങ്ങിയ കാറുകള്‍ക്ക് 20 ലക്ഷം മുതല്‍ 70 ലക്ഷം വരെയാണ് വില വര്‍ധിച്ചിട്ടുള്ളത്.

ഇറക്കുമതിക്കാറുകളുടെ വില 20 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് ഉയരുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ആഡംബരക്കാറുകളുടെയും സ്പോര്‍ട്സ് കാറുകളുടെയും വില്‍പനയെ പ്രതികൂലമായി ബാധിക്കും എന്നാണ് ഓട്ടോ നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മൊത്തം 500 കാറുകള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടുവെന്നാണ് കണക്ക്.

ഇറ്റാലിയന്‍ കാര്‍ നിര്‍മാതാവായ ഫെരാരിയുടെ കാലിഫോര്‍ണിയ കണ്‍വെര്‍ട്ടിബ്ള്‍ വില 2.2 കോടി രൂപ വിലയില്‍ നിന്ന് 2.69 കോടിയായി ഉയര്‍ന്നിരിക്കുകയാണ് ബജറ്റിനു ശേഷം.

ഫെരാരി എഫ്എഫ് കാറിന് 70 ലക്ഷം രൂപയാണ് വില കയറിയത്. ഇതോടെ കാറിന് വില 4.12 കോടി രൂപയായി ഉയര്‍ന്നു.

ലംബോര്‍ഗിനി ഗില്ലാര്‍ഡോയ്ക്ക് 40 ലക്ഷം രൂപയാണ് കൂടിയത്. ഇപ്പോഴത്തെ വില 2.09 കോടി രൂപ. ആസ്റ്റണ്‍ മാര്‍ട്ടിന്‍ 20 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയ്ക്ക് വില കയറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from DriveSpark

Article Published On: Wednesday, March 28, 2012, 17:39 [IST]
English summary
While the price hike of Indian cars has been limited to some thousands, imported car prices are set to jump up by several lakhs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X