റിനോ ഡസ്റ്റര്‍ ജൂണില്‍ വരില്ല?

Renault Duster
റിനോയുടെ ഡസ്റ്റര്‍ എസ് യു വി ജൂണില്‍ വിപണിയിലെത്തില്ലെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‍സൈറ്റ് ഇക്കാര്യത്തില്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഇതുസംബന്ധിച്ച് ഇന്‍റര്‍നെറ്റില്‍ വ്യാപിക്കുന്ന ഊഹങ്ങളുടെ ആധിക്യവും വാര്‍ത്തയില്‍ അല്‍പം വിശ്വാസ്യതയുടെ മസാല പുരട്ടുന്നു. നേരത്തെ വാര്‍ത്തകളുണ്ടായിരുന്നത് ജൂണില്‍ എത്തിച്ചേരുമെന്നായിരുന്നു.

ഈ വര്‍ഷം തന്നെ റിനോ ഡസ്റ്റര്‍ ഇന്ത്യയില്‍ ഇറങ്ങുമെന്നത് എന്തായാലും ഉറപ്പാണ്. ചെന്നൈയില്‍ ഡസ്റ്റര്‍ എസ് യു വി ടെസ്റ്റിംഗ് നടത്തുന്നത് ഓട്ടോ പപ്പരാസികള്‍ കണ്ടു പകര്‍ത്തിയിട്ടുണ്ട്. റിനോയുടെ ഉപ ബ്രാന്‍ഡായ ഡാസിയയുടേതാണ് യഥാര്‍ത്ഥത്തില്‍ ഡസ്റ്റര്‍ എസ് യു വി. യൂറോപ്പില്‍ ചെലവ് കുറഞ്ഞ കാറുകളുടെ നിര്‍മാണത്തില്‍ ഈ ബ്രാന്‍ഡ് പ്രശസ്തമാണ്. ഇന്ത്യയിലേക്ക് മറ്റൊരു ബ്രാന്‍ഡിനെ കൊണ്ടുവരാന്‍ മെനക്കെടാതെ റിനോ ബ്രാന്‍ഡില്‍ തന്നെ മോഡല്‍ രംഗത്തിറക്കാനാണ് ശ്രമം.

ഫെസ്റ്റിവ് സീസണില്‍ ഡസ്റ്റര്‍ എത്തിക്കാനായിരിക്കും റിനോ ശ്രമിക്കുന്നത് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇത് വര്‍ഷത്തിന്‍റെ അവസാനത്തില്‍ ദീപാവലി ആഘോഷങ്ങളോട് ചേര്‍ന്നാണ്.

മറ്റൊരു വാര്‍ത്തയുള്ളത് ഡസ്റ്ററിന്‍റെ കയറ്റുമതി സംബന്ധിച്ചാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഡസ്റ്റര്‍ യുകെയിലേക്ക് കയറ്റി അയയ്ക്കും. ഡാസിയ എന്ന ബ്രാന്‍ഡിലാണ് അവിടെ ഇവ വിറ്റഴിക്കുക. ജനുവരി 2013ല്‍ ഡസ്റ്റര്‍ യുകെ-യില്‍ എത്തും.

നിസ്സാനില്‍ നിന്ന് കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഡസ്റ്റര്‍ എസ് യു വിയില്‍ ഉപയോഗിക്കുക. നിസ്സാന്‍ സണ്ണിയില്‍ ഈ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഡസ്റ്ററിന് ഫോര്‍ വീല്‍ ഡ്രൈവും ലഭ്യമാകുമെന്ന് അറിയുന്നു.

More from DriveSpark

Article Published On: Friday, March 30, 2012, 11:18 [IST]
English summary
Renault India is planning to launch Duster SUV in June 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X