റിയോ നാലാം കരിമ്പുകച്ചട്ട ഡീസല്‍ പതിപ്പ്

മാരുതി സ്വിഫ്റ്റ് അടക്കമുള്ള പത്തോളം ഇന്ത്യന്‍ കാറുകള്‍ക്കു പിന്നിലെ ഡീസല്‍ കുതിരശക്തി ഈ എന്‍ജിനാണ്.ഫിയറ്റില്‍ നിന്ന് എന്‍ജിന്‍ ലഭിക്കാനുള്ള നീക്കങ്ങള്‍ പ്രീമിയര്‍ വളരെ നേരത്തെ തന്നെ തുടങ്ങിയിരുന്നതാണ്. ഫിയറ്റുമായി വളരെ പഴക്കം ചെന്ന ബന്ധം പ്രീമിയറിനുണ്ട്.
ഡീസല്‍ റിയോ ഉടന്‍ തന്നെ വിപണിയില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രീമിയര്‍ ഓട്ടോമൊബൈല്‍ തലവന്‍ രാകേഷ് മേഹ്ത അറിയിച്ചു. കാറിന്‍റെ ടെസ്റ്റുകള്‍ നടന്നുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പുതിയ പതിപ്പുകൂടി വരുന്നതോടെ റിയോയ്ക്ക് നാല് വേരിയന്‍റുകള്‍ ആകും. നിലവിലുള്ള പെട്രോള്‍ പതിപ്പ് നാലാം കരിമ്പുകച്ചട്ടം അനുസരിക്കുന്നതാണ്.


Click it and Unblock the Notifications








