ഇയോണിന് 26.3 കിമി മൈലേജ്!

പുതിയ വാര്‍ത്തകള്‍ പറയുന്നത് ഹ്യൂണ്ടായ് ഇയോണ്‍ അന്താരാഷ്ട്ര വിപണിയില്‍ നടത്തുന്ന കൊലവെറികളെക്കുറിച്ചാണ്. നേപ്പാളിലേക്കും തായ്‍ലന്‍ഡിലേക്കും ഇയോണ്‍ ഇപ്പോള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഫിലിപ്പീന്‍സിലെ മനില ഓട്ടോ ഷോയില്‍ ഇയോണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഫിലിപ്പീന്‍സില്‍ ലോഞ്ച് ചെയ്യുന്നതിന്‍റെ മുന്നോടിയായി വിതരണക്കാരന്‍ നല്‍കിയ പരസ്യങ്ങള്‍ അവകാശപ്പെടുന്നത് ഇയോണിന്‍റെ പെട്രോള്‍ പതിപ്പിന് 26.3 കിലോമീറ്റര്‍ മൈലേജ് ഉണ്ടായിരിക്കും എന്നാണ്. ഇന്ത്യയില്‍ ഇയോണിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന മൈലേജ് 21.1 കിമിയാണ്.
ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്ന പതിപ്പിന്‍റെ അതേ 800 സിസി എന്‍ജിന്‍ തന്നെയാണ് ഫിലിപ്പീന്‍സ് മോഡലിനും നല്‍കുന്നത്. എന്താണ് ഇയോണിന്‍റെ മൈലേജ് കൂട്ടാന്‍ സഹായകമായതെന്ന് അറിവില്ല. ഫിലിപ്പീന്‍സിലെ ടെസ്റ്റ് മാനദണ്‍ങ്ങളുടെ വ്യത്യാസമാണോ എന്ന കാര്യവും വ്യക്തമല്ല. എന്തായാലും ഇന്ത്യയില്‍ പ്രസ്തുത മൈലേജ് ഏതായാലും ലഭിക്കില്ല എന്നതുറപ്പ്.


Click it and Unblock the Notifications








