സൈലോയ്ക്ക് ആദ്യത്തെ മുഖം മിനുക്കല്‍!

ഫെബ്രുവരി 8നു തന്നെ സൈലോ ഫേസ്‍ലിഫ്റ്റ് വിപണി പിടിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.
സൈലോ വിപണിയില്‍ ലോഞ്ച് ചെയ്യപ്പെട്ടതിനു ശേഷം ഇന്നേവരെ മുഖം മിനുക്കലിന് വിധേയമായിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇക്കാരണത്താല്‍ ഇത്തവണത്തെ നീക്കത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത് വളരെ കൗതുകത്തോടെയാണ് ഓട്ടോ പ്രണയികള്‍ ഉറ്റുനോക്കുന്നത്.
പുതിയ മുഖം മിനുക്കലില്‍ പ്രധാനമായും ഉണ്ടാകേണ്ട നടപടി എക്സ്റ്റീരിയര്‍ ഡിസൈനിന് കൂടുതല്‍ ആധുനിക മുഖം കൊടുക്കലാണ്. ഇന്‍റീരിയറിലും നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ബംബറുകളും ഗ്രില്‍ ഡിസൈനില്‍ ചെറിയ മാറ്റവും പ്രതീക്ഷിക്കുന്നുണ്ട്. സാങ്കേതിക സവിശേഷതകളില്‍ എന്തെങ്കിലും മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നില്ല.
സൈലോയ്ക്ക് ഫോര്‍ വീല്‍ ഡ്രൈവ് വരുമെന്നും അത് ഇത്തവണ തന്നെ ഉണ്ടാകുമെന്നും കേള്‍ക്കുന്നുണ്ട്. എന്തായാലും കാത്തിരിക്കാം എട്ടാം തിയ്യതി വരെ.


Click it and Unblock the Notifications








