സണ്ണിയും നിസ്സാനും വളരുന്നു

നിസ്സാന് സണ്ണി തന്നെയാണ് ഇത്തവണയും വില്‍പന വര്‍ധിപ്പിച്ചത്. 4,153 യൂണിറ്റാണ് ഈ സെഡാന്‍ വിറ്റുപോയത്. മൈക്ര ഹാച്ച്ബാക്കിന്‍റെ വില്‍പന 1,680 യൂണിറ്റാണ്. സണ്ണിയുടെ ഡീസല്‍ പതിപ്പ് വിപണിയിലെത്തിയതോടെയാണ് വില്‍പന കുത്തനെ വര്‍ധിച്ചത്.
നിസ്സാന്‍ ടീന, എക്സ്ട്രെയില്‍ എസ് യു വി, നിസ്സാന്‍ 370z സ്പോര്‍ട്സ് കാര്‍ എന്നിവയെല്ലാം ചേര്‍ന്ന് 47 യൂണിറ്റ് വില്‍പന നടന്നു.
വാര്‍ഷിക കണക്കെടുപ്പിലും മികച്ച വളര്‍ച്ചയാണ് നിസ്സാന് ഉണ്ടായിട്ടുള്ളത്. 33,275 കാറുകള്‍ 2011-12 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിച്ചു. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 13,043 കാറുകളാണ് വിറ്റഴിച്ചിരുന്നത്.
ലോഞ്ച് ചെയ്ത് ഏഴ് മാസത്തിനകം സണ്ണി സെഡാന്‍ 14,164 യൂണിറ്റ് വിറ്റു. മൈക്ര ഹാച്ച്ബാക്ക് 18,650 യൂണിറ്റാണ് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്.
ഇന്ത്യയില്‍ അതിവേഗത്തില്‍ വിപണിവിഹിതം പിടിക്കുവാന്‍ നിസ്സാന്‍ ബ്രാന്‍ഡിന് സാധിക്കുന്നുണ്ട് എന്നതാണ് കണക്കുകള്‍ തെളിയിക്കുന്നതെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഇഷിത തകിയുകി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി വെറും 20 മാസങ്ങള്‍ക്കകം വില്‍പന 5000 കവിയുന്നത് വിപണി അനുകൂലമാണെന്ന് കാണിക്കുന്നു: അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന നിസ്സാന്‍ മോഡലുകളാണ് സണ്ണിയും മൈക്രയും. ഇവയുടെ അനുകൂല വളര്‍ച്ച കൂടുതല്‍ മോഡലുകള്‍ രാജ്യത്ത് ഉല്‍പാദിപ്പിച്ച് വില്‍പന നടത്തുന്നതിന് നിസ്സാനെ പ്രേരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








