വിലകൂട്ടിയില്ലെങ്കില്‍ ഇന്ധനം തടസ്സപ്പെടും

Oil Barrel
വില കൂട്ടാന്‍ സര്‍ക്കാര്‍ സമ്മതിച്ചില്ലെങ്കില്‍ എണ്ണവിതരണം തടസ്സപ്പെടുമെന്ന് സര്‍ക്കാര്‍ ഉടമയിലുള്ള എണ്ണക്കമ്പനികള്‍. ദിവസേന 48 കോടി രൂപ നഷ്ടത്തിലാണ് എണ്ണക്കമ്പനികള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ അധികം മുമ്പോട്ട് പോകാനാവില്ലെന്ന് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ് ചെയര്‍മാന്‍ ആര്‍ എസ് ബുട്ടോല ചൂണ്ടിക്കാട്ടുന്നു.

അതീവ ഗുരുതര സാഹചര്യമാണ് എണ്ണക്കമ്പനികള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ബുട്ടോല പറയുന്നു. ലിറ്ററിന് 7.67 രൂപയാണ് നിലവില്‍ നഷ്ടം. സര്‍ക്കാരിലേക്കുള്ള വില്‍പന നികുതി കൂടി ചേര്‍ത്താല്‍ 9.20 രൂപ ലിറ്ററില്‍ നഷ്ടം വരുന്നുണ്ട്.

"അസംസ്കൃത എണ്ണയുടെ മേലാണ് ഉല്‍പാദനച്ചെലവിന്‍റെ 93 ശതമാനവും വരുന്നത്. എണ്ണ വില്‍പനയില്‍ നിന്ന് ശരിയായ വരുമാനം ഉണ്ടായില്ലെങ്കില്‍ അസംസ്കൃത എണ്ണ വാങ്ങുന്നത് തടസ്സപ്പെടും. സ്വാഭാവികമായി ഇന്ധനവിതരണവും നിലയ്ക്കും" - ബട്ടോല പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഓരോ ലിറ്റര്‍ പെട്രോളില്‍ നിന്നും 14.78 രൂപ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ നേടുന്നുണ്ടെന്ന് ബട്ടോല ചൂണ്ടിക്കാട്ടി. സംസംഥാന സര്‍ക്കാരുകള്‍ 10 മുതല്‍ 20 രൂപ വരെ ഈടാക്കുന്നുണ്ട്. എണ്ണക്കമ്പനികള്‍ മാത്രം വരുമാനമുണ്ടാക്കരുതെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ അന്യയമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയില്‍ വില 134 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഇത് 109 ഡോളറായിരുന്നു.

More from DriveSpark

Article Published On: Tuesday, April 3, 2012, 17:54 [IST]
English summary
Public sector oil companies warns of fuel supply distractions if the government would not allow them to increase the price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X