റിനോ ഫ്ലൂവന്‍സ് ഇ4 ഡീസല്‍ വിപണിയില്‍
താഴെയുള്ള ഡീസല്‍ പതിപ്പില്‍ ചേര്‍ക്കാന്‍ കഴിയാതിരുന്നവ ഈ പതിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത് തീര്‍ച്ചയായും ഉപഭോക്താക്കളുടെ പരാതി ഇല്ലാതാക്കും.
നല്ലൊരു എന്‍ജിന്‍ പണി കഴിഞ്ഞിട്ടാണ് ഫ്ലൂവന്‍സ് ഇ4 പതിപ്പ് വരുന്നത്. ഡൈംലറുമായി ചോര്‍ന്ന് നിര്‍മിച്ചതാണ് പുതിയ ഡീസല്‍ എന്‍ജിന്‍. 1.5 ലിറ്റര്‍ എന്‍ജിനുള്ളില്‍ ഇപ്പോള്‍ മൂന്ന് കുതിരകളുടെ ചിനപ്പുകള്‍ കൂടുതലായി കേള്‍ക്കാം.
108 കുതിരശക്തിയാണ് ഫ്ലൂവന്‍സിനുള്ളത്. 240 എന്‍ എം ടോര്‍ക്ക്. നേരത്തെ ഇത് 105 കുതിരശക്തിയായിരുന്നു. 6 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിനിലെ കുതിരകളെ ചക്രങ്ങളിലേക്ക് പായിക്കുന്നത്.
ലതര്‍ ഇന്‍റീരിയര്‍ ആണ് ഇ4 പതിപ്പിന് നല്‍കിയിട്ടുള്ളത്. പെട്രോള്‍ ഇ4 പതിപ്പിനുള്ള എല്ലാ കംഫര്‍ട് സവിശേഷതകളും ഈ പതിപ്പിലേക്ക് നല്‍കിയിട്ടുണ്ട്. കൂടുതലായി ഡീസല്‍ പതിപ്പില്‍ ഉള്ളത് എന്‍ജിന്‍ ശേഷി കൂടിയതു തന്നെ.


Click it and Unblock the Notifications









