റിനോ പള്‍സ് പെട്രോള്‍ ഉടനെ!

ഡീസല്‍ വിപണിയില്‍ വര്‍ധിച്ചു വരുന്ന ഡിമാന്‍റ് കൂടി മുന്നില്‍ക്കണ്ടാണ് റിനോ പള്‍സിന്‍റെ ഡീസല്‍ പതിപ്പ് ആദ്യമിറക്കിയതെന്ന് കരുതാം. ഇതിനു പിന്നാലെ പെട്രോള്‍ പതിപ്പ് വിപണിയിലെത്തുമെന്ന് അന്നേ റിനോ അറിയിച്ചിരുന്നു. വിലയുടെ കാര്യത്തില്‍ പെട്രോള്‍-ഡീസല്‍ വ്യത്യാസം ഇനിയധിക കാലം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കേണ്ടത്. അങ്ങനെയാകുമ്പോള്‍ കൂടുതല്‍ മികച്ച കരിമ്പുക നിര്‍ഗമനവും വിലക്കുറവുമുള്ള പെട്രോളിലേക്ക് ആളുകള്‍ തിരിയാനും മതി. യുക്തിപൂര്‍വം തീരുമാനമെടുക്കുന്നവര്‍ ഇതിനകം തന്നെ പെട്രോളിലേക്ക് സിഎന്‍ജിയിലേക്കോ തിരിഞ്ഞിട്ടുണ്ട്.
1.2 ലിറ്റര്‍ എന്‍ജിനായിരിക്കും റിനോ പള്‍സ് പെട്രോള്‍ പതിപ്പിന്‍റേത്. 80 കുതിരശക്തിയുള്ളതായിരിക്കും ഈ 3 സിലിണ്ടര്‍ എന്‍ജിന്‍.
പള്‍സ് പെട്രോള്‍ പതിപ്പ് മറ്റൊരു സവിശേഷത കൂടി കൂടെക്കൊണ്ടു വരും എന്നാണ് അറിയുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറിനുണ്ടായിരിക്കും എന്നറിയുന്നു.


Click it and Unblock the Notifications








