നാനോ ഇടതുപക്ഷത്തേക്ക്

അമേരിക്കയിലേക്ക് ടാറ്റാ നാനോ നീങ്ങാന്‍ തുടങ്ങുന്നതിനെക്കുറിച്ച് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനീവ ഓട്ടോ ഷോയില്‍ വെച്ചാണ് രത്തന്‍ ടാറ്റ നാനോയുടെ അമേരിക്കന്‍ ഗൂഢാലോചനയെപ്പറ്റി വെളിപ്പെടുത്തിയത്. കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലേക്ക് കയറ്റി അയയ്ക്കും പോലെ എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമല്ല അമേരിക്കയിലേക്ക് കയറ്റി വിടുന്നത്. പ്രശ്നം ഇതാണ്: അമേരിക്ക ഡ്രൈവിങ്ങില്‍ ഇടത് അനുഭാവമുള്ള രാഷ്ട്രമാകുന്നു.

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിലേക്ക് മാറിയാലല്ലാതെ അമേരിക്കയിലേക്ക് പോകാന്‍ നാനോയ്ക്ക് കഴിയില്ല. ഈ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ടാറ്റ തുടങ്ങിയതായി വാര്‍ത്തകള്‍ കാണുന്നു. ഇടത് ഡ്രൈവ് ഉള്ള എല്ലാ രാഷ്ട്രങ്ങളിലേക്കും നാനോ കയറ്റുമതി ചെയ്യണമെന്നാണ് ടാറ്റയുടെ മോഹം.

നിലവില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് നാനോ കയറ്റിവിടുന്നുണ്ട്. വടക്കേ അമേരിക്ക, വടക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റി വിടണമെങ്കില്‍ ഇടത്തോട്ട് ഡ്രൈവിംഗ് ചായ്‍വ് ഉണ്ടായേ തീരു എന്നതാണ് സ്ഥിതി.

ടാറ്റ നാനോയ്ക്ക് വേണ്ടി നിര്‍മിച്ച പ്ലാന്‍റിന്‍റെ ശേഷി പകുതി പോലും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഇന്ത്യന്‍ വിപണിയെ മാത്രം പ്രതീക്ഷിച്ചിരുന്നാല്‍ നാനോയ്ക്ക് മുമ്പോട്ട് പോകാനാവില്ല. രണ്ടര ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഗുജറാത്ത് പ്ലാന്‍റില്‍ ഇപ്പോള്‍ 10,000ത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കേണ്ടി വരുന്നില്ല.

Article Published On: Wednesday, April 4, 2012, 11:06 [IST]
English summary
Tata Motors started to work on to get left hand drive to Tata Nano small hatchback.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X