മഹീന്ദ്ര താര്‍ പുതിയ പതിപ്പ്

Mahindra Thar
മഹീന്ദ്ര താറിന് പുതുക്കിയ പതിപ്പ് മഹീന്ദ്ര പുറത്തിറക്കി. ആരവങ്ങളൊരുക്കാതെ ഇത്തിരി രഹസ്യമാക്കി വെച്ചാണ് താറിന്‍റെ ലോഞ്ച് മഹീന്ദ്ര നിര്‍വ്വഹിച്ചത്. 6.86 ലക്ഷമാണ് എക്സ്ഷോറൂം വില. എയര്‍ കണ്ടീഷണര്‍, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ എന്നിവയോടുകൂടിയാണ് പുതുതാര്‍ വിപണിയിലെത്തുന്നത്.

മുന്‍ പതിപ്പുകളിലൊന്നും തന്നെ നല്‍കിയിട്ടില്ലാത്ത സവിശേഷതയായ എസി സംവിധാനമാണ് ഇതില്‍ ശ്രദ്ധേയം. ഇന്ത്യന്‍ പരിതസ്ഥിതികളില്‍ അത്യാവശ്യമായ എസി ഇന്നുവരെ താറില്‍ ഫാക്ടറിയില്‍ നിന്ന് ഘടിപ്പിച്ചു വിട്ടിട്ടില്ല. ഇക്കാരണത്താല്‍ ദിനംപ്രതി കാര്‍ ഉപയോഗിക്കാന്‍ താല്‍പര്യമുള്ള പല ഉപഭോക്താക്കളും താറിനെ വിട്ടൊഴിയുകയായിരുന്നു.

അതേസമയം താറിന്‍റെ ഓഫ് റോഡ് പ്രതിച്ഛായയില്‍ ഏതെങ്കിലും തരത്തിലുള്ള കുളിര് ബാധിക്കാതിരിക്കാന്‍ മഹീന്ദ്രയ്ക്ക് ശ്രദ്ധിച്ചേ മതിയാവൂ. ഇക്കാരണത്താലാവാം എസി കാര്‍ അത്രകണ്ട് ആഘോഷിക്കാതെ വിപണിയിലെത്തിക്കാന്‍ കമ്പനി ശ്രദ്ധിച്ചത്.

വിപണിയില്‍ എതിരാലികള്‍ ഇല്ലാതെയാണ് താറിന്‍റെ നിലപാട് എന്നു വേണ്ടമെങ്കില്‍ പറയാം. നിലവില്‍ സാഹസികതയില്‍ അഭിരമിക്കുന്നവരുടെ മാത്രം വാഹനം എന്ന പ്രതിച്ഛായയാണ് താറിനുള്ളത്. ദീര്‍ഘയാത്രകള്‍ക്ക് ഈ വാഹനം എസി പോലുള്ള സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ഉപയോഗിക്കാതിരിക്കുന്നത് വില്‍പന കൂടുന്നതിന് ഇനി തടസ്സമാകില്ല.

രണ്ട് എന്‍ജിന്‍ വേരിയന്‍റുകളാണ് താറിനുള്ളത്. 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഒന്ന്. 105 കുതിരകളുടെ ശേഷി ഈ എന്‍ജിനുണ്ട്. ടോര്‍ക്ക് 247 എന്‍എം. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് വണ്ടിക്കുള്ളത്.

നിലവിലുള്ള താര്‍ ഉടമകള്‍ക്ക് സന്തോഷം പകരുന്ന ഒരു പ്രഖ്യാപനം കൂടി മഹീന്ദ്രയില്‍ നിന്നു വന്നിട്ടുണ്ട്. മഹീന്ദ്രയുടെ സര്‍വ്വീസ് സെന്‍ററുകളില്‍ നിന്ന് എസി അപ്ഗ്രഡേഷന്‍ ലഭിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, April 6, 2012, 18:07 [IST]
English summary
Mahindra has silently launched an upgraded variant of the Thar CRDe 4X4 SUV at Rs 6.86 lakhs (ex-showroom Delhi).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X