ഇലക്ട്രിക് വാഹനവില പകുതിയാക്കുന്ന സാങ്കേതികത

ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ലീതിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിന്‍റെ വില വന്‍തോതില്‍ ഉയര്‍ത്തുന്നത്. കാര്‍ വിലയുടെ പകുതിയും ബാറ്ററിവിലയാണ്. ബാറ്ററിയുടെ വില കുറച്ചാല്‍ തന്നെ സാധാരണ കാറുകളുടെ വിലനിലവാരത്തിന് അടുത്തേക്കെത്താന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സാധിക്കും. ഫോബ്‍സ് മാസികയില്‍ വന്ന ഒരു റിപ്പോര്‍ട്ട് ഈ വഴിക്കുള്ള ഒരു മികച്ച മുന്നേറ്റത്തെ കുറിച്ച് നമ്മോട് പറയുന്നു.
റീചാര്‍ജ്ജ് ചെയ്യാവുന്ന ലീതിയം അയോണ്‍ ബാറ്ററി വികസിപ്പിച്ചെടുത്തതായി അവകാശപ്പെടുന്ന എന്‍വിയ സിസ്റ്റംസ് എന്ന കമ്പനിയുടെ സിഇഓ ആയ അതുല്‍ കപാഡിയയുമായുള്ള ഇന്‍റര്‍വ്യൂ ഫോബ്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ഇലക്ട്രിക് കാര്‍ മേഖലയെ വിപ്ലവവല്‍ക്കരിക്കുന്ന മുന്നേറ്റമാണിതെന്ന് കപാഡിയ ചൂണ്ടിക്കാട്ടുന്നു. ഈ പുതിയ ബാറ്ററിക്ക് അതിന്‍റെ മുന്‍ഗാമിയെക്കാള്‍ രണ്ടിരട്ടി ഊര്‍ജ്ജ സാന്ദ്രത ഉള്‍ക്കൊള്ളാനാവുമെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ ഇലക്ട്രിക് കാറുകളുടെ ബാറ്ററികള്‍ക്കുള്ള വലിയ പോരായ്മ അതിന്‍റെ ശേഷിക്കുറവാണ്. ഈ പ്രശ്നവും പുതിയ ബാറ്ററി ഒരു പരിധിവരെ പരിഹരിക്കുന്നുണ്ട് എന്നത് മറ്റൊരു നേട്ടം.
ബാറ്ററിയുടെ ഊര്‍ജ്ജ സാന്ദ്രത 400 വാട്ട് അവര്‍ പെര്‍ കിലോഗ്രാം ആയി തങ്ങള്‍ ഉയര്‍ത്തിയതായി കപാഡിയ അവകാശപ്പെടുന്നു.


Click it and Unblock the Notifications








